ഇന്ത്യക്കാര്‍ക്കടക്കം സന്തോഷ വാര്‍ത്ത! കാനഡയില്‍ പൗരത്വ നിയമത്തില്‍ സുപ്രധാന ഭേദഗതി; ബില്‍ അവതരിപ്പിച്ചു

Spread the love

ഒട്ടാവ: കാനഡയിലെ പൗരത്വ നിയമത്തില്‍ മാറ്റം നിർദേശിക്കുന്ന പുതിയ ബില്‍ കുടിയേറ്റ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് അവതരിപ്പിച്ചു.

കാനഡയില്‍ കുടിയേറുകയും പിന്നീട് പൗരത്വം ലഭിക്കുകയും ചെയ്തവരുടെ മക്കള്‍ക്ക് വംശാവലി അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്ന നിയമനിർമ്മാണമാണ് അവതരിപ്പിച്ചത്. ഇന്ത്യൻ പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി കുടിയേറ്റക്കാർ ഈ ബില്ലിനെ സ്വാഗതം ചെയ്തു.

വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് ‘ഒന്നാം തലമുറ പരിധി’ ചേർക്കുന്നതിനായി 2009-ല്‍ പൗരത്വ നിയമം ഭേദഗതി ചെയ്തിരുന്നു.
നിലവില്‍ കാനഡയ്ക്ക് പുറത്ത് ജനിച്ച കുട്ടിക്ക് പൗരത്വം ലഭിക്കണമെങ്കില്‍ മാതാപിതാക്കള്‍ ഒന്നുകില്‍ കാനഡയില്‍ ജനിച്ചതോ അല്ലെങ്കില്‍ ആ കുട്ടിയുടെ ജനനത്തിന് മുൻപ് പൗരന്മാരോ ആയിരിക്കുകയോ വേണമെന്നായിരുന്നു ഭേദഗതി. കാനഡയ്ക്ക് പുറത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ കുട്ടിക്ക് പൗരത്വം നല്‍കാൻ കഴിഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാനഡയ്ക്ക് പുറത്ത് നിന്ന് ദത്തെടുക്കുന്ന കുട്ടിക്ക് നേരിട്ട് പൗരത്വം നല്‍കുന്നതിനും കഴിയില്ല. വിദേശത്ത് ജനിച്ച വ്യക്തികള്‍ക്ക് വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് ഒന്നാം തലമുറ പരിധി ഏർപ്പെടുത്തിയതിന്റെ ഫലമായി, വംശാവലി അനുസരിച്ചുള്ള പൗരന്മാരായ മിക്ക കനേഡിയൻ പൗരന്മാർക്കും കാനഡയ്ക്ക് പുറത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്യുന്ന തങ്ങളുടെ കുട്ടിക്ക് പൗരത്വം കൈമാറാൻ കഴിയില്ലെന്നും നമ്മുടെ രാജ്യത്തെ നിർവചിക്കുന്ന മൂല്യങ്ങളെയും നിലവിലെ ഒന്നാം തലമുറ പൗരത്വ പരിധി പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) പറയുന്നു.