കാനഡയിലെ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ ഐടി ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Spread the love

ഒട്ടാവ: കാനഡയില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശി യു. സന്തോഷ് വർമ(50) മരിച്ചു. മറിയപ്പള്ളി വടക്കേ മഠത്തില്‍ കെ.ആർ. ഉദയവർമ‌യുടെ‌യും വൈക്കം പടിഞ്ഞാറേ കോവിലകത്ത് കമലാദേവിയുടെ‌യും മകനാണ്.

സംസ്കാരം പിന്നീട്. കുടുംബസമേതം കാനഡയിലായിരുന്ന സന്തോഷ് ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: പ്രീത വർമ. മക്കള്‍: നന്ദൻ, ഉന്നതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group