video
play-sharp-fill
ബൊളളാര്‍ഡ് പുള്‍ടെസ്റ്റിംഗ് കേന്ദ്രത്തിലെ ഭാരശേഷി പരീക്ഷണം വിജയം;125 ടണ്‍വരെ ഈസിയായി വലിക്കാം;എസ് സി ഐ ഊര്‍ജ കൊച്ചിക്ക് മടങ്ങി

ബൊളളാര്‍ഡ് പുള്‍ടെസ്റ്റിംഗ് കേന്ദ്രത്തിലെ ഭാരശേഷി പരീക്ഷണം വിജയം;125 ടണ്‍വരെ ഈസിയായി വലിക്കാം;എസ് സി ഐ ഊര്‍ജ കൊച്ചിക്ക് മടങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബൊളളാര്‍ഡ് പുള്‍ടെസ്റ്റിംഗ് കേന്ദ്രത്തിലെ ഭാരശേഷി പരീക്ഷണം വിജയിച്ച്‌ എസ് സി ഐ ഊര്‍ജ കൊച്ചിക്ക് മടങ്ങി.ഇന്നലെ പുലര്‍ച്ചെ അഞ്ചര മണിക്ക് വിഴിഞ്ഞം പുറം കടലില്‍ നങ്കൂരമിട്ട ഊര്‍ജ ഉച്ചക്ക് രണ്ടരയോടെയാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്.ടഗ്ഗിനെ ബൊള്ളാര്‍ഡുമായി ബണ്ഡിപ്പിക്കാനുള്ള കൂറ്റൻ റോപ്പും യന്ത്ര ഭാഗങ്ങളും ഇറക്കുന്നതിനുള്ള ക്രെയിനും തൊഴിലാളികളും വിഴിഞ്ഞത്ത് എത്താൻ വൈകിയത് ഊര്‍ജയുടെ മടക്ക യാത്രക്ക് രണ്ട് മണിക്കൂര്‍ താമസിപ്പിച്ചിരുന്നു.

മറൈൻ എൻഫോഴ്സ് മെന്റും തീരദേശ പോലീസും തീരസംരക്ഷണ സേനയും കടലില്‍ ഊര്‍ജക്ക് സുരക്ഷയൊരുക്കി. കൊച്ചിൻ ഷിപ്പ് യാര്‍ഡില്‍ നിന്ന് അടുത്തിടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കിയ ടഗ്ഗിന്റെ വലിവുശേഷി പരിശോധനയാണ് ഇന്നലെ നടത്തിയത്. ഓരോ അഞ്ചുവര്‍ഷം കൂടുമ്ബോള്‍ ഇത്തരത്തിലുളള യാനങ്ങള്‍ വലിവുശേഷി പരിശോധനാ നടത്താറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടഗ്ഗില്‍ സജ്ജമാക്കിയിട്ടുളള ബൊളളാര്‍ഡിനെയും കരയിലുളള ബൊളളാര്‍ഡിലുളള ഉരുക്ക് തൂണിനെയും സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വലിയ നൈലോണ്‍ വടം കൊണ്ട് ആദ്യം ബന്ധിപ്പിച്ചായിരുന്നു പരിശോധന.കരയിലെ ബൊളളാര്‍ഡില്‍ നിന്ന് ഏതാണ്ട് 270 മീറ്റര്‍ ദൂരം വരെയാണ് എസ് സി ഐ ഊര്‍ജ എന്ന ടഗ്ഗ് വടം വലിച്ചത്.

500 ടണ്‍ വരെയുളള യാനങ്ങളുടെ ശേഷി പരിശോധന നടത്താനുളള സൗകര്യമാണ് വിഴിഞ്ഞം ബൊളളാര്‍ഡ് പുള്‍ടെസ്റ്റ് കേന്ദ്രത്തിലുളളത്. ഇന്നലെ നടത്തിയ ടഗ്ഗിന് 125 ടണ്‍വരെയുളള വലിവ് ശേഷിയുളളതായി പരിശോധയില്‍ തെളിഞ്ഞുവെന്ന് ഷിപ്പ്‌യാര്‍ഡ് അധികൃതര്‍ പറഞ്ഞു.

2017 ല്‍ ഷിപ്പിങ് കോര്‍പ്പറേഷന്റെ അഹിംസ എന്ന കപ്പലും ഇവിടെ ശേഷി പരിശോധന നടത്തിയിരുന്നു.മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം പര്‍സര്‍ എസ്. ബിനുലാല്‍, അസി. കണ്‍സര്‍വേറ്റര്‍ എം.എസ്. അജീഷ് മണി, ഇന്ത്യൻ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ് സര്‍വ്വേയര്‍ ബാബുജോസ്, കൊച്ചിൻ ഷിപ്പ് യാര്‍ഡിലെ സാങ്കേതിത വിദഗ്ദര്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.