video
play-sharp-fill

കാമ്പസിലെ പ്രണയ വഴികളിൽ തരംഗമായി മണി മുഴക്കം; ആരോഗ്യ ശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ കോട്ടയം സിഎംഎസ് കോളേജ് കാമ്പസിൽ സവാരി തുടങ്ങിയത് 25 സൈക്കിളുകൾ ; അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം സൈക്കിൾ ചവിട്ടി ടോണി വർക്കിച്ചൻ ഉദ്ഘാടനം നിർവഹിച്ചു; വീഡിയോ കാണാം.. !!

Spread the love

കോട്ടയം: കാമ്പസിലെ പ്രണയവഴികളില്‍ തരംഗമായി ആരോഗ്യത്തിന്റെ മണി മുഴക്കം തുടങ്ങി.

കോട്ടയം സിഎംഎസ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകർക്കുമായി കാമ്പസ് വീല്‍സ് പദ്ധതിയില്‍ സൈക്കിള്‍ എത്തിയത്.

അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം സൈക്കിൾ ചവിട്ടി അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാമ്പസിനെ കാര്‍ബണ്‍ മുക്തമായി സൂക്ഷിക്കുക, ആരോഗ്യശീലം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണു പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. കാമ്പസിനുള്ളിലെ യാത്ര പരമാവധി സൈക്കിളിലാക്കുക എന്നതും കോളജ് ലക്ഷ്യമിടുന്നു.

നാൽപത് ഏക്കര്‍ വിസ്തൃതിയുള്ള കാമ്പസില്‍ ലൈബ്രറി, ഡിപ്പാര്‍ട്ടുമെന്‍റുകള്‍, കാന്‍റീന്‍ എന്നിവ തമ്മില്‍ ഒരു കിലോമീറ്ററോളം അകലമുണ്ട്. ഇവിടങ്ങളിലേക്കു വേഗത്തിലെത്താന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇനി സൈക്കിള്‍ ഉപയോഗിക്കാം.

ലൈബ്രറി, ഫുഡ്കോര്‍ട്ട്, ഗ്രേറ്റ് ഹാള്‍ എന്നിവിടങ്ങളില്‍ സൈക്കിൾ വെയ്ക്കും. സൈക്കിളുകൾ കാമ്പസിന് പുറത്തേയ്ക്ക് കൊണ്ട് പോകാൻ അനുവദിക്കില്ല. തുടക്കത്തില്‍ 25 സൈക്കിളുകളാണ് ഉണ്ടാകുക. പിന്നീട് കൂടുതല്‍ സൈക്കിളുകള്‍ ലഭ്യമാക്കും.