വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാനാവില്ല; രാഷ്ട്രീയ കളികള്‍ നിരോധിച്ചാല്‍ മതിയെന്ന് ഹൈക്കോടതി

Spread the love

കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും രാഷ്ട്രീയ കളികള്‍ നിരോധിച്ചാല്‍ മതിയെന്നും ഹൈ കോടതി. മതത്തിന്‍റെ പേരില്‍ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ലെന്നും അതുപോലെ രാഷ്ട്രീയത്തിന്‍റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ക്യാമ്പസുകളില്‍ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണെന്നും കോടതി നിര്‍ദേശിച്ചു. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പൊതുതാല്‍പര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.