play-sharp-fill
ക്യാമ്പസ് രാഷ്ട്രീയം തെരുവിലേയ്ക്കും: എ.ബി.വി.പി പ്രവർത്തകനും അമ്മയ്ക്കും എസ്.എഫ്.ഐ ആക്രമണത്തിൽ ഗുരുതര പരിക്ക്; ആക്രമണം ബസേലിയസ് കോളേജ് വിദ്യാർത്ഥിയ്ക്ക് നേരെ

ക്യാമ്പസ് രാഷ്ട്രീയം തെരുവിലേയ്ക്കും: എ.ബി.വി.പി പ്രവർത്തകനും അമ്മയ്ക്കും എസ്.എഫ്.ഐ ആക്രമണത്തിൽ ഗുരുതര പരിക്ക്; ആക്രമണം ബസേലിയസ് കോളേജ് വിദ്യാർത്ഥിയ്ക്ക് നേരെ

സ്വന്തം ലേഖകൻ
കോട്ടയം: ക്യാമ്പസിലെ സംഘർഷങ്ങൾ തെരുവിലേയ്ക്കും പടരുന്നു. നഗരമധ്യത്തിൽ ബസേലിയസ് കോളേജ് ക്യാമ്പസിൽ ഏറ്റുമുട്ടിയ വിദ്യാർത്ഥികളുടെ സംഘർഷം പുറത്തേയ്ക്ക് വ്യാപിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന എ.ബി.വി.പി പ്രവർത്തകനെയും അമ്മയെയും എസ്.എഫ്.ഐ പ്രവർത്തകർ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച നിലത്തിട്ടു.
കുമ്മനം ഭാഗത്തു കൂട്ി ബൈക്കിൽ പോകുകയായിരുന്ന ബസേലിയസ് കോളേജിലെ മൂന്നാംവർഷ  ബിരുദ വിദ്യാർത്ഥി അതുൽ കെ വേണുകുട്ടനെയും അമ്മ  സിന്ധുവിനെയുമാണ് എസ്.എഫ്.ഐ പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചത്. അക്രമി സംഘത്തിൽ മുപ്പതോളം എസ്.എഫ്‌ഐ പ്രവർത്തകരുണ്ടായിരുന്നതായി അതുലും അമ്മയും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ  തിരുവാറ്റാ പാലത്തിന് സമീപത്തായിരുന്നു ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിയെയും അമ്മയെയും മർദിച്ചത്.
കഴിഞ്ഞ ദിവസം പകൽ കോളേജിലുണ്ടായ സംഘർഷത്തിൽ എ.ബി.വി.പി യൂണിറ്റ് പ്രസിഡന്റ് അഭിജിത്തിന് മർദനമേറ്റിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ അഭിജിത്തും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് അഭിജിത്തിനെ ഒരു സംഘം എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകരായ അഭജ്, അശ്വിൻ, ശബരി എന്നിവർക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു.

കേസ് എടുക്കാൻ കാരണമായത് അതുൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസിനു മൊഴി നൽകിയതിനെ തുടർന്നാണെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ അതുലിനെ ക്രൂരമായി ആക്രമിച്ചത്. ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും മാതാവിനെയും അതുലിനെയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമ സംഭങ്ങൾ കോളേജിനു പുറത്തേയ്ക്കു വ്യാപിക്കുന്നത് പൊലീസിനും തലവേദന സൃഷ്ടിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും ഏഴു ദിവസം കൂടി ഉണ്ടെന്നിരിക്കെ ജില്ലയിലെ മിക്ക കോളേജുകൾക്കും മുന്നിൽ പൊലീസ് കാവലുണ്ട്.