play-sharp-fill
കോട്ടയത്ത് ക്യാമ്പിൽ മുക്കാൽ ലക്ഷം ആളുകൾ ; ദുരിതപ്പെരുമഴ ഒഴിയുന്നില്ല

കോട്ടയത്ത് ക്യാമ്പിൽ മുക്കാൽ ലക്ഷം ആളുകൾ ; ദുരിതപ്പെരുമഴ ഒഴിയുന്നില്ല

സ്വന്തം ലേഖകൻ

കോട്ടയം: ഒരാഴ്ചയായി ജില്ലയിൽ തുടരുന്ന പെരുമഴയിൽ ദുരിതത്തിലായത് ഒരു ലക്ഷത്തോളം ആളുകൾ. മറ്റു ജില്ലകളിൽ നിന്നും പതിനായിരങ്ങൾ കൂടി എത്തിയതോടെ ജില്ലയിലെ ദുരിതബാധിതരുടെ എണ്ണം ഒന്നര ലക്ഷം എത്തി.

ജില്ലയിൽ ആകെ 396 ക്യാമ്പുകളിലായി 22252 കുടുംബങ്ങളിലെ 78080 പേർ ഇപ്പോൾ കഴിയുന്നുണ്ട്. ബന്ധുവീടുകളിൽ കഴിയുന്നവരടക്കം ദുരിത ബാധിതരുടെ സംഖ്യ ഒരു ലക്ഷം കവിയും. കോട്ടയം താലൂക്കിൽ മാത്രം 180 ക്യാമ്പുകളുണ്ട്. 5819 കുടുംബങ്ങളിലായി 20138 പേരുണ്ട്. വൈക്കം താലൂക്കിൽ 95 ക്യാമ്പുകളിലായി 1045 കുടുംബങ്ങളിലായി 35831 പേരാണുള്ളത്. ചങ്ങനാശ്ശേരി താലൂക്കിൽ 87 ക്യാമ്പുകളിലായി 5245 കുടുംബങ്ങളിലായി 19488 പേരാണുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ 13 ക്യാമ്പുകളിലായി 434 കുടുംബങ്ങളിലായി 1494 പേരുണ്ട്. മീനച്ചിൽ താലൂക്കിൽ 21ക്യാമ്പുകളിലായി 339 കുടുംബങ്ങളിലായി 1129 പേരുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group