ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകൾക്ക് അടിവസ്ത്രങ്ങൾ ആവശ്യപ്പെട്ട് ഫെയ്സ് ബുക്ക് പോസ്റ്റ്: പൊതുപ്രവർത്തകൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
തിരുവല്ല: ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സഹായം ഒഴുകുമ്പോൾ സഹായം അഭ്യർത്ഥിച്ച് ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റിനെ തുടർന്ന് പുലിവാൽ പിടിച്ചിരിക്കുകയാണ് ഒരു പൊതു പ്രവർത്തകൻ. അദ്ദേഹം സ്ത്രീകളുടെ അടിവസ്ത്രങ്ങൾ സഹായമായി നൽകണമെന്ന് അഭ്യർത്ഥിച്ച് പോസ്റ്റ് ഇട്ടതാണ് പുലിവാലായത്.
ദുരിതാശ്വാസ ക്യാ സിലെ സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ ആവശ്യപ്പെട്ടാണ് ദളിത് ആക്റ്റിവിസ്റ്റായ രഘു ഇരവിപേരൂർ പോസ്റ്റിട്ടത്. എന്നാൽ ക്യാമ്പിലെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിൽ രഘുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവല്ല നഗരസഭാ വനിത കൗണ്‍സിലറുടെ പരാതിയിലാണ് നടപടി. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ ദുരുദ്ദേശപരമായ ഒന്നുമുണ്ടായിരുന്നില്ലെന്നുമെന്ന് രഘു പ്രതികരിച്ചു.
സ്ത്രീകളുടെ അന്തസിന് കോട്ടംതട്ടുന്ന വിധത്തില്‍ എന്താണ് ചെയ്തതെന്ന് അറിയില്ല. കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തന സമയത്ത് പരിചയമുള്ള കൗണ്‍സിലറാണ് പരാതി നല്‍കിയതെന്നും രഘു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാമ്പിലേക്ക് ഭാര്യയും താനുമായി പോയിരുന്നു. ക്യാമ്പിലുള്ള സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ വേണമെന്ന് ഭാര്യയുടെ സുഹൃത്താണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും രഘു വ്യക്തമാക്കി.
പ്രദേശത്തെ ദളിത് ആദിവാസി പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രവര്‍ത്തകനാണ് രഘു. ഇന്നലെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇപ്പോള്‍ കേസിന്റെ പിറകെ പോകുന്നില്ലെന്നും തന്റെ സഹായം കുറച്ച് പേര്‍ക്ക് ആവശ്യമാണെന്നും അതിന് ശേഷം കേസിന്റെ സ്ഥിതിഗതികള്‍ നോക്കാമെന്നും രഘു പറഞ്ഞു.
ഇരവിപേരൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ അജിതയാണ് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
ക്യാമ്ബില്‍ നിന്ന് അങ്ങനെ ആരും ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ല. മാത്രവുല്ല, സ്ത്രീകള്‍ക്ക് വസ്ത്രങ്ങള്‍ വേണമെന്നല്ല, ഇയാള്‍ ആവശ്യപ്പെട്ടത്. അടിവസ്ത്രങ്ങള്‍ വേണമെന്നായിരുന്നു. ഇത് മനഃപൂര്‍വം, ക്യാമ്പിലുള്ള സ്ത്രീകളെ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നും അജിത പരാതിയില്‍ സൂചിപ്പിച്ചിരുന്നു.