രണ്ട് ദിവസത്തെ കേരള സന്ദര്‍ശനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിൽ ; ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും

Spread the love

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി . രാവിലെ 10 പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിലയിരുത്തും. ഇതിനൊപ്പം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച ഒരുക്കങ്ങളും ചർച്ചയാവും എന്നാണ് വിവരം.

ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേകര്‍, സഹപ്രഭാരി അപരാജിത സാരംഗി, സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന വക്താക്കള്‍ എന്‍.ഡി.എ സംസ്ഥാന കോ- ചെയര്‍മാന്‍ മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമാര്‍, മേഖല പ്രസിഡന്റുമാര്‍ മേഖല സംഘടന സെക്രട്ടറിമാര്‍, മേഖല -ജില്ലാ പ്രഭാരിമാര്‍, ജില്ല പ്രസിഡന്റുമാര്‍ അടക്കമുള്ള മുതിര്‍ന്ന കാര്യകര്‍ത്താക്കളാണ് സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group