വാഹന നമ്പർ പ്ലേറ്റ് വായിച്ചെടുക്കുന്ന 2 ക്യാമറകൾ കൂടി കോട്ടയത്ത്;മറ്റു ജില്ലകളിലേക്ക് കടക്കുന്ന പ്രധാന റോഡുകളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്;പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ് പ്രവർത്തനം

Spread the love

കോട്ടയം:എഎൻപിആർ (ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്‌നിഷൻ) സാങ്കേതിക വിദ്യയുള്ള 2 യൂണിറ്റ് ക്യാമറകൾ കൂടി കോട്ടയം ജില്ലയിൽ സ്ഥാപിക്കും. മറ്റു ജില്ലകളിലേക്ക് കടക്കുന്ന പ്രധാന റോഡുകളിലാണ് ക്യാമറകൾ വരുന്നത്.

video
play-sharp-fill

കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം. വൈക്കം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ് പ്രവർത്തനം.

സംശയകരമായ വണ്ടികളെ എളുപ്പത്തിൽ നിരീക്ഷിക്കാൻ ഇതുവഴി പൊലീസിനാകും. മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തുന്നതിനും കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർ മറ്റ് ജില്ലകളിലേക്ക് രക്ഷപ്പെടുന്നതു തടയാനും ക്യാമറകൾ സഹായകമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ചങ്ങനാശേരി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ എഎൻപിആർ ക്യാമറകളുണ്ട്. മൂന്നോ അതിലധികമോ ക്യാമറകൾ ഉൾപ്പെടുന്ന യൂണിറ്റാണ് ഓരോയിടങ്ങളിലും സ്ഥാപിക്കുന്നത്.