
ചങ്ങനാശ്ശേരി : ട്രെയിൻ യാത്രികയായ യുവതിയുടെ ക്യാമറ മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പോലീസ്.
ഓഗസ്റ്റ് 14 ന് കൊല്ലത്ത് നിന്ന് കേരള എക്സ്പ്രസ് ട്രെയിനിൽ ചങ്ങനാശ്ശേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ 85,000 രൂപ വിലയുള്ള ക്യാമറയാണ് മോഷ്ടിക്കപ്പെട്ടത്.
സംഭവത്തിൽ ബീഹാർ സ്വദേശിയായ അനിൽ (55) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർപിഎഫ് ഇന്റലിജൻസ് ഇൻസ്പെക്ടർ ജിബിൻ, ആർപിഎഫ് കോൺസ്റ്റബിൾ അഭിലാഷ് എന്നിവരുടെ സഹായത്തോടെ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫ് ആണ് പ്രതിയെ പിടികൂടിയത്,
ഇയാളിൽ നിന്ന് ക്യാമറ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.