കോട്ടയം നാഗമ്പടം മേൽപാലത്തിന് സമീപം നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണൊടിഞ്ഞ് വീണു; 73 വയസ്സുകാരന് പരിക്ക്

Spread the love

കോട്ടയം: നാഗമ്പടം മേൽപാലത്തിനു സമീപം ട്രാഫിക് പൊലീസിന്റെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്ന ഇരുമ്പു തൂണൊടിഞ്ഞു 73 വയസ്സുകാരനു പരുക്ക്.

തിരുവനന്തപുരം പൂജപ്പുര സായിഭവനിൽ മധുസൂദനന്റെ കാലിലാണ് തൂൺ വീണത്. സമീപത്തെ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ലോറി മുൻപോട്ടെടുത്തപ്പോൾ തൂണിലെ കേബിൾ ലോറിയിൽ കുടുങ്ങി.

ലോറി മുന്നോട്ടു നീങ്ങിയപ്പോൾ കേബിൾ ചുറ്റിയ തൂണുകൾ വീഴുകയായിരുന്നു. ഇതിലൊന്നാണ് മധുസൂദനന്റെ കാലിലാണു വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാമപുരത്ത് നാലമ്പല ദർശനത്തിനു പോകാനായി എത്തിയതാണ് മധുസൂദനനും ഭാര്യ രേണുകയും. കെഎസ്ആർടിസി ബസ് അന്വേഷിച്ചു നടക്കുമ്പോഴാണ് അപകടം. നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ മധുസൂദനനും കുടുംബവും തിരുവനന്തപുരത്തേക്കു മടങ്ങി.