കോളര്‍ ഇന്റര്‍ഫേസിലെ മാറ്റം നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടയോ? എങ്കിൽ പഴയത് പോലെ ആക്കാൻ വഴിയുണ്ട് ; ഇങ്ങനെ ചെയ്ത് നോക്കൂ

Spread the love

കഴിഞ്ഞ ദിവസങ്ങളിലായി ആൻഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്ന ആളുകളുടെ ഫോണില്‍ അവർ പോലും അറിയാതെ ഒരു അപ്ഡേഷൻ വന്നു. പലരും അത് അറിഞ്ഞത് ഫോണില്‍ കോള്‍ വന്നപ്പോഴാണ്.

കോള്‍ എൻഡ്, കീപാഡ്, മ്യൂട്ട്, സ്പീക്കർ ഓപ്ഷനുകള്‍ എന്നിവയ്ക്കായി വലിയ ബട്ടണുകള്‍ ഉള്‍പ്പെടുത്തി ആൻഡ്രോയിഡ് കോളിംഗ് ഇന്റർഫേസ് നവീകരിച്ചതാണ് പുതിയ അപ്ഡേറ്റിലെ മാറ്റം. ഫോണ്‍ ആപ്പിലും കോണ്‍ടാക്റ്റുകളിലും കോള്‍ ലിസ്റ്റുകളിലും പുതിയ അപ്ഡേറ്റില്‍ മാറ്റം വന്നു. ഉപയോക്താക്കള്‍ അവരുടെ ഉപകരണത്തില്‍ ഒരു അപ്‌ഡേറ്റും ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെങ്കിലും ഈ മാറ്റങ്ങള്‍ തങ്ങളുടെ ഫോണില്‍ ഉണ്ടായത് ചിലരെയെങ്കിലും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടാകും.

 

എഐ ഡോക്ടറെ കണ്ണടച്ച്‌ വിശ്വസിക്കുന്നവരാണോ? എന്നാല്‍ നിങ്ങളുടെ ജീവൻ അപകടത്തിലാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഓട്ടോ അപ്ഡേറ്റ് ആയ അപ്ഡേഷൻ പഴയത് പോലെ ആക്കാൻ ആഗ്രഹം ഉണ്ടെങ്കില്‍ എളുപ്പമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പോയാല്‍ മതിയാകും. വെറും ഒരു മിനിറ്റില്‍ പഴയത് പോലെ ആക്കാൻ കഴിയും. എങ്ങനെ പഴയ പോലെ ആക്കാമെന്ന് നോക്കാം.

 

ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘ഫോണ്‍ ബൈ ഗൂഗിള്‍’ എന്ന് സർച്ച്‌ ചെയ്യുക.

ശേഷം അതില്‍ അണ്‍ ഇൻസ്റ്റാള്‍ എന്ന് കൊടുക്കുക.

അണ്‍ ഇൻസ്റ്റാള്‍ കൊടുത്തതിന് ശേഷം ഫോണിലെ കോളർ ഇന്റർഫേസ് എടുത്താല്‍ പഴയത് പോലെ ആകും. ഇത്രയും ചെയ്താല്‍ നിങ്ങളുടെ ഫോണിലെ കോളർ ഇന്റർഫേസില്‍ വന്ന മാറ്റം പഴയത് പോലെ തന്നെ ആകും.