
കൊറോണ വൈറസ്: ജനങ്ങൾക്കായി മുഴുവൻ സമയ കോൾ സെന്റർ തുറന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതലുകൾ ശക്തമാക്കി സംസ്ഥാന സർക്കാർ. ജനങ്ങൾക്കായി മുഴുവൻ സമയ കോൾ സെൻറർ തുറന്നു. വിളിക്കേണ്ട നമ്പറുകൾ : 0471- 2309250, 0471- 2309251, 0471- 2309252.അതേസമയം , വൈറസ് ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു . കളക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Third Eye News Live
0