കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം ; 7.0 തീവ്രത രേഖപ്പെടുത്തി ; സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Spread the love

സ്വന്തം ലേഖകൻ

കാലിഫോര്‍ണിയ: അമേരിക്കയിലെ വടക്കൻ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഒറിഗൺ അതിർത്തിക്കടുത്തുള്ള ഫെൺഡെയ്‌ലിലാണ് ഭൂചലനമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിൽ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാ​ഗം അറിയിച്ചു. തീരപ്രദേശത്തിന് സമീപമുള്ളവർ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.