
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്. എല്ലാ ജനറൽ സീറ്റും യുഡിഎസ്എഫിന് ലഭിച്ചു. ഷിഫാന പികെയാണ് ചെയർപേഴ്സൺ. വർഷങ്ങൾക്ക് ശേഷമാണ് എംഎസ്എഫിന് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്. 5 ജനറൽ സീറ്റിൽ 4 എംഎസ്എഫിനും ഒരു സീറ്റ് കെഎസ്‍യുവിനും ലഭിച്ചു.
ചെയര്‍പേഴ്‌സണ്‍- പി.കെ. ഷിഫാന (എംഎസ്എഫ്, കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളേജ്-തൃശൂര്‍), ജനറല്‍ സെക്രട്ടറി- സൂഫിയാന്‍ വില്ലൻ (എംഎഎസ്എഫ്, ഫറൂഖ് കോട്ടക്കല്‍), വൈസ് ചെയര്‍മാന്‍- മുഹമ്മദ് ഇര്‍ഫാന്‍ എ.സി. (എംഎസ്എഫ്), വൈസ് ചെയര്‍മാന്‍ (ലേഡി)- നാഫിയ ബിറ (എംഎസ്എഫ്), ജോയിന്റ് സെക്രട്ടറി- അനുഷ റോബി(കെഎസ്‌യു). ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി പോസ്റ്റുകളില്‍ എംഎസ്എഫ് പ്രതിനിധികള്‍ ജയിക്കുന്നത് ഇതാദ്യമായാണ്.
45 വര്‍ഷം മുന്‍പ് എസ്എഫ്‌ഐ-എംഎസ്എഫ് മുന്നണിയില്‍ ടി.വി.പി. ഖാസിം സാഹിബ് ചെയര്‍മാന്‍ ആയ ശേഷം ഇതാദ്യമായി എംഎസ്എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി വിജയിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group