ബസിൽ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Spread the love

സ്വന്തം അറസ്റ്റിൽ 

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്.

കെഎസ്ആർടിസി ബസിൽ വെച്ചാണ് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ – കോഴിക്കോട് കെഎസ്ആർടിസി ബസിൽ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. യുവതി വിവരം ബസ് ജീവനക്കാരോട് കാര്യം പറഞ്ഞതോടെയാണ് സംഭവും പുറത്തറിയുന്നത്.

തുടർന്ന് ജീവനക്കാർ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരമറിയിച്ചു. ഒടുവിൽ കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോൾ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.