video
play-sharp-fill
കാലിക്കറ്റ് സർവകലാശാലയിലും ശനിയാഴ്ച വിവാദം; മൂല്യനിർണയ ക്യാമ്പുമൂലം മുടങ്ങുന്ന ക്ലാസ്സുകൾ ശനിയാഴ്ചകളിൽ നടത്തണമെന്ന സർവകലാശാല സർക്കുലറിൽ പ്രതിഷേധം; സർക്കുലറിനെതിരേ സിപിഎം അനുഭാവസംഘടനയായ എകെപിസിടിഎ രംഗത്ത്; നിർദേശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കത്ത് നൽകി

തിരുവനന്തപുരം: സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതിലുള്ള പ്രതിഷേധം കെട്ടടങ്ങിയതിനു പിന്നാലെ കാലിക്കറ്റ് സർവകലാശാലയിലും സമാനവിവാദം.

അധ്യാപകർ പരീക്ഷാ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നതുകാരണം മുടങ്ങുന്ന ക്ലാസുകൾ ശനിയാഴ്ചകളിൽ പകരമെടുക്കണമെന്ന സർവകലാശാല സർക്കുലറാണ് പ്രശ്നമായത്. പ്രകൃതിക്ഷോഭത്തെ തുടർന്നും മറ്റുമുണ്ടാകുന്ന അവധിക്കുപകരം ‌ശനിയാഴ്ച ക്ലാസെടുക്കണമെന്ന സർക്കാർ നിർദേശവും ഇതിനൊപ്പമുണ്ട്.

സർക്കുലറിനെതിരേ സിപിഎം അനുഭാവസംഘടനയായ എകെപിസിടിഎ രംഗത്തെത്തി. നിർദേശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംഘടനാനേതാവും കാലിക്കറ്റ് സിൻഡിക്കേറ്റംഗവുമായ ഡോ. കെ. പ്രദീപ്കുമാർ വൈസ് ചാൻസലർക്ക് കത്ത് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജുകൾ അടച്ചിട്ട് മൂല്യനിർണയക്യാമ്പ് നടത്തരുതെന്നാണ് സർക്കാർ നിർദേശം. മൂല്യനിർണയം അധ്യാപകരുടെ ജോലിയുടെ ഭാഗമായി മാറ്റിയിട്ടുമുണ്ട്. മാത്രവുമല്ല, എല്ലാ അധ്യാപകരും മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നുമില്ല.

ഒരു അധ്യയനവർഷം ശരാശരി 15 ദിവസം മൂല്യനിർണയത്തിനായി ചെലവഴിക്കണമെന്നിരിക്കേ പകരം ക്ലാസുകൾ വെച്ചാൽ ഏതാണ്ടെല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനമാക്കേണ്ടി വരുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഓൺലൈൻ ക്ലാസോ, സ്പെഷ്യൽ ക്ലാസോ മുഖേന പാഠഭാഗങ്ങൾ തീർക്കാൻ സൗകര്യമൊരുക്കിയാൽ മതിയെന്നാണ് അവരുടെ പക്ഷം.