
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ നേതാവ്. റാഗിങ് പരാതി പിൻവലിച്ചില്ലെങ്കിൽ കേസിൽ കുടുക്കുമെന്നും മർദ്ദിക്കുമെന്നും വിദ്യാർഥിയെ ഭീഷണിപ്പെടുത്തി. എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം സെയ്‌ദ് മുഹമ്മദ് സാദിഖാണ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സ്റ്റഡീസ് വിദ്യാർഥി സഫീർ എം. ഡിസംബർ അവസാനം എസ്എഫ്ഐ നേതാവ് മുഹമ്മദ് സാദിഖ് അടക്കം 4 പേർക്കെതിരെയായിരുന്നു റാഗിങ് പരാതി നൽയിരുന്നു.
തുടർന്ന് യൂണിവേഴ്സിറ്റി ഡിപാർട്ട്മെന്റ് തല അന്വേഷണം തുടങ്ങി. ഇതിന് പിന്നാലെയാണ് സാദിഖ് സഫീറിനെ ഫോണിൽ വിളിച്ച ഭീഷണിപ്പെടുത്തിയത്. റാഗിങ്ങിൽ മർദനമേറ്റെത്തിയ ആശുപതിയിൽ നിന്നും റിപ്പോർട്ട് നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്നും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


