വിസിയുടെ ഓഫീസില്‍ അതിക്രമം കാണിച്ചതിന് നടപടി; എസ്‌എഫ്‌ഐ സമരത്തില്‍ പങ്കെടുത്ത കാലിക്കറ്റ്‌ സർവകലാശാലയിലെ ഒൻപത് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

Spread the love

കോഴിക്കോട് : സർവകലാശാലകളിലെ എസ്‌എഫ്‌ഐ സമരത്തില്‍ കാലിക്കറ്റ്‌ സർവകലാശാലയിലെ ഒൻപത് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

വിസിയുടെ ഓഫീസില്‍ അതിക്രമം കാണിച്ചതിനാണ് നടപടി. സർവകലാശാലകള്‍ കാവിവത്ക്കരിക്കുന്നു എന്ന് ആരോപിച്ച്‌ ഈ മാസം എട്ടിനാണ് എസ്‌എഫ്‌ഐ മാർച്ച്‌ നടത്തിയത്. ഹോസ്റ്റല്‍ ഒഴിയില്ലെന്ന് നടപടി നേരിട്ട വിദ്യാർത്ഥികള്‍ വ്യക്തമാക്കി.

ഹോസ്റ്റല്‍ ഒഴിയില്ലെന്നും യൂണിവേഴ്സിറ്റി അനുവദിച്ച്‌ നല്‍കിയതാണെന്നും എസ്‌എഫ്‌ഐ സംസ്ഥാന ജോയിൻ സെക്രട്ടറി മുഹമ്മദ് സാദിഖ് പറഞ്ഞു. എസ്‌എഫ്‌ഐ സമരം തുടരുമെന്നും വിസിയുടെ നയങ്ങള്‍ നടപ്പാക്കുന്നതിനു വേണ്ടിയാണ് സസ്പെൻഡ് ചെയ്തതെന്ന് മുഹമ്മദ് സാദിഖ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group