video
play-sharp-fill
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ എംഎസ്എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു; യൂണിയന്‍ തെരഞ്ഞെടുപ്പ് വൈകുന്നുവെന്നാരോപിച്ചാണ് നടപടി;  പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ എംഎസ്എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു; യൂണിയന്‍ തെരഞ്ഞെടുപ്പ് വൈകുന്നുവെന്നാരോപിച്ചാണ് നടപടി; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

സ്വന്തം ലേഖകൻ

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ എംഎസ്എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. യൂണിയന്‍ തെരഞ്ഞെടുപ്പ് വൈകുന്നുവെന്നാരോപിച്ചാണ് നടപടി. വിസിയെ ഉപരോധിച്ച് പ്രതിഷേധം തുടരുന്നതിനിടെ പൊലീസും എംഎസ്എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ജാഥയായി എത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ വിസിയുടെ മുറിയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. അതിന് പിന്നാലെ പ്രവര്‍ത്തകര്‍ വിസിയുടെ ഓഫീസ് പൂട്ടിയിട്ട് ഉപരോധിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുവര്‍ഷമായി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെന്നാണ് എംഎസ്എഫ് ആരോപിക്കുന്നത്. എസ്എഫ്‌ഐയുമായി ചേര്‍ന്ന് സര്‍വകലാശാല അധികൃതര്‍ ജനാധിപത്യം അട്ടിമറിക്കുകയാണെന്നാണ് എംഎസ്എഫിന്റെ ആരോപണം. ഇത്തവണത്തെ കോളജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എംഎസ്എഫിന് കൂടുതല്‍ സീറ്റ് ലഭിച്ച സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ നഷ്ടമാകുമോ എന്ന ഭയമാണ് തെരഞ്ഞടുപ്പ് നടത്താതതെന്നും നേതാക്കള്‍ ആരോപിക്കുന്നു.

ആദ്യം ഡീനിന്റെ ഓഫീസിലേക്കാണ് മാര്‍ച്ച് എന്നായിരുന്നു എംഎസ്എഫ് നേതാക്കള്‍ അറിയിച്ചത്. പിന്നീട് വിസിയെ ഉപരോധിക്കുകയായിരുന്നു.