video
play-sharp-fill

മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട് ഒരുവയസുകാരനെ കുളത്തിലെറിഞ്ഞു ; കുഞ്ഞിനെ രക്ഷപ്പെടുത്തിയത് യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികൾ : കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പൊലീസ് പിടിയിൽ

മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട് ഒരുവയസുകാരനെ കുളത്തിലെറിഞ്ഞു ; കുഞ്ഞിനെ രക്ഷപ്പെടുത്തിയത് യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ അയൽവാസികൾ : കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട് നിലമേലില്‍ ഒരുവയസുകാരനെ കുളത്തിലെറിഞ്ഞ് കൊല പ്പെടുത്താൻ ശ്രമിച്ച പിതാവ് റിമാന്‍ഡില്‍. എലിക്കുന്നാംമുകള്‍ സ്വദേശി മുഹമ്മദ് ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്യപിച്ച്‌ ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെയാണ് കുഞ്ഞിനെ കൊല്ലാന്‍ ഇയാൾ ശ്രമം നടത്തിയത്.കുഞ്ഞിനെ കുളത്തിലേക്ക് എറിയുന്നത് കണ്ട് ഭാര്യയുടെ ബഹളം കേട്ട് ഓടി എത്തിയ അയല്‍ക്കാരണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്. മദ്യപിച്ചെത്തിയ മുഹമ്മദ് ഇസ്മയില്‍ ഭാര്യയുമായി വഴക്കിട്ടു, വീടു തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.

മൂന്നു മക്കളില്‍ ഏറ്റവും ഇളയവനെയും എടുത്തുകൊണ്ടു വീട്ടില്‍നിന്നിറങ്ങി. നിലവിളിച്ചു കൊണ്ട് പിന്നാലെ ഭാര്യയും ഓടിയെത്തി.

തുടർന്ന് കുഞ്ഞുമായി തൊട്ടടുത്തുള്ള കുളക്കരയിലെത്തിയ ഇസ്മയില്‍ മകനെ വെള്ളത്തിലേക്കു വലിച്ചെറിക്കുകയായിരുന്നു.ഇയാള്‍ മദ്യപിച്ച്‌ സ്ഥിരം വീട്ടില്‍ ബഹളമുണ്ടാക്കുന്നതായിട്ടാണ് അയല്‍വാസികളുടെ പരാതി.

വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസ് സ്ഥലത്തുനിന്നു പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കേസിനൊപ്പം വധശ്രമവും ചുമത്തിയിട്ടുണ്ട്. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാന്‍ഡ് ചെയ്തു.