മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ച് നിർത്തി മാർക്കറ്റിൽ സാധനം വാങ്ങാൻ പോയി ; മുത്തച്ഛന് നേരെ ക്ഷുഭിതനായി നാട്ടുകാർ : തിരക്കിനിടയിൽ കുട്ടിയുടെ കാര്യം മറന്നുപോയെന്ന് മുത്തച്ഛന്റെ വിശദീകരണം
സ്വന്തം ലേഖകൻ
കോഴിക്കോട്: മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ചു നിർത്തി മുത്തച്ഛൻ സാധനം വാങ്ങാൻ മുത്തച്ഛനെതിരെ രോക്ഷാകുലരായി നാട്ടുകാർ.
ഏറെ നേരം കഴിഞ്ഞിട്ടും മുത്തച്ഛൻ തിരിച്ചെത്തായതോടെ കുട്ടി കരയാൻ തുടങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ നാട്ടുകാർ എത്തിയ വിവരം ആരാഞ്ഞിട്ടും കുട്ടി കരയുക മാത്രമാണ് ചെയ്തത്. കുട്ടി ഒന്നും പറയാതായതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് ജില്ലയിലെ മാത്തോട്ടത്താണ് സംഭവം.
ഇതിനിടെ പെട്രോളിങ് പൊലീസും സ്ഥലത്തെത്തി. ഈ സമയം ബസ് സ്റ്റോപ്പിൽ ആൾക്കൂട്ടം കണ്ട് മുത്തച്ഛനും സ്ഥലത്തെത്തി. ഇദ്ദേഹത്തെ കണ്ടതോടെ കുട്ടി കരച്ചിൽ നിർത്തി. ഇതോടെ നാട്ടുകാർ മുത്തച്ഛനെ വഴക്കു പറഞ്ഞത്.
വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ടു പുറകെ വന്നതാണെന്നും ആൾക്കൂട്ടത്തിലേക്ക് കൊണ്ടുപോകേണ്ടെന്നും പെട്ടെന്ന് സാധനം വാങ്ങി വരാം എന്നു കരുതി കുട്ടിയെ ഒഴിഞ്ഞ സ്ഥലത്ത് നിർത്തി പോവുകയായിരുന്നെന്നും മുത്തച്ഛൻ പൊലീസിനോട് വ്യക്തമാക്കി.
എന്നാൽ തുടർന്ന് മാർക്കറ്റിൽ തിരക്ക് കൂടിയപ്പോൾ വേഗത്തിൽ വരാൻ സാധിക്കാതെ വരികെയായിരുന്നു. അതിനിടെ കുട്ടിയുടെ കാര്യം മറന്നുപോയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
തുടർന്ന് പൊലീസ് നാട്ടുകാരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഒരു കുട്ടിയെ പോലും അനാവശ്യമായി പുറത്തിറക്കരുതെന്നും പൊലീസ് വ്യക്തമാക്കി.