പോലീസിനെ തള്ളി കമ്മീഷണർ;അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല വിഡിയോ വന്നെന്ന പരാതിയിൽ പരാതിക്കാരിയുടെ ദേഹ പരിശോധന വേണ്ടെന്ന് നിലപാട്.സാധാരണ പോക്സോ കേസിലാണ് ദേഹ പരിശോധന നടത്തുന്നതെന്നും ഈ കേസില്‍ ആവശ്യമില്ലെന്നും എ.അക്ബര്‍.
മൊബൈല്‍ ഫോണില്‍ അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല വിഡിയോ വന്നതില്‍ പരാതിക്കാരിയുടെ ദേഹ പരിശോധന നടത്തണമെന്ന നടക്കാവ് പൊലീസിന്റെ വാദം തള്ളി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍. സാധാരണ പോക്സോ കേസിലാണ് ദേഹ പരിശോധന നടത്തുന്നതെന്നും ഈ കേസില്‍ ആവശ്യമില്ലെന്നും എ.അക്ബര്‍ പറഞ്ഞു. പത്തുമാസം മുന്‍പ് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പരാതിക്കാരിക്ക് തിരിച്ചു നല്‍കാനുള്ള നടപടി തുടങ്ങിയതായും അദേഹം വ്യക്തമാക്കി.
ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ഫോണിലേക്ക് അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല വിഡിയോ സന്ദേശങ്ങള്‍ വന്നത്. ഇതിനെതിരെ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പോക്സോ കേസായിരുന്നതിനാല്‍ അന്വേഷണത്തിനായി കുട്ടിയുടെ ദേഹ പരിശോധന വേണമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഒടുവില്‍ ദേഹപരിശോധന വേണ്ടെന്ന് എഴുതി നല്‍കിയാണ് പരാതിക്കാര്‍ തിരിച്ചുപോയത്. നടക്കാവ് പൊലീസ് ആവശ്യപ്പെടുന്നപോലെ ദേഹപരിശോധന ആവശ്യമില്ലെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ എ. അക്ബര്‍ പറഞ്ഞു. പീഡനപരാതിയുള്ള സാധാരണ പോക്സോ കേസുകളിലാണ് ദേഹപരിശോധന നടത്തേണ്ടത്.
പരിശോധന നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉടന്‍ തിരിച്ചു നല്‍കും. ഇതിനായി കണ്ണൂര്‍ ഫൊറന്‍സിക് ലാബിലേയ്ക്ക് കോടതി വഴി അപേക്ഷ നല്‍കാനും നിര്‍ദേശം നല്‍കി. അതേസമയം പരാതി നല്‍കി പത്തുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group