play-sharp-fill
പ്രളയ ഭീതി; ഇടുക്കി ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു, 147 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

പ്രളയ ഭീതി; ഇടുക്കി ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു, 147 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

സ്വന്തം ലേഖകൻ

ഇടുക്കി: ജില്ലയിലെ ശക്തമായ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ ജില്ലയില്‍ നാല് താലൂക്കുകളിലായി ഇതുവരെ 15 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 147 കുടുംബങ്ങളില്‍ നിന്നായി 513 പേരെ ഇവിടങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.

ദേവികുളം താലൂക്ക്: മൂന്നാര്‍ വില്ലേജില്‍നിന്നും മൂന്നാര്‍ മര്‍ച്ചന്റ് അസ്സോസിയേഷന്‍ ഹാളിലെ ക്യാംപിലേക്ക് രണ്ട് കുടുംബങ്ങളില്‍നിന്നായി ഒരു മുതിര്‍ന്ന സ്ത്രീ, രണ്ട് പുരുഷന്‍മാര്‍, നാല് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവരടക്കം 9 പേരെ താമസിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഡിഎച്ച്‌ വില്ലേജില്‍ നിന്നും ദേവികുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാംപിലേക്ക് 12 കുടുംബങ്ങളില്‍നിന്നായി നാല് മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, ആറ് പുരുഷന്‍മാര്‍, 9 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 27 പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
തൊടുപുഴ താലൂക്ക്: അറക്കുളം വില്ലേജില്‍ നിന്നും മൂലമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാംപിലേക്ക് ഒരു കുടുംബത്തില്‍ നിന്നായി രണ്ട് സ്ത്രീകളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.

പീരുമേട് താലൂക്ക്: കുമളി വില്ലേജില്‍ നിന്നും കുമളി ട്രൈബല്‍ സ്‌കൂളിലെ ക്യാംപിലേക്ക് 8 കുടുംബങ്ങളില്‍ നിന്നായി 2 മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, നാല് പുരുഷന്‍മാര്‍, 10 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 24 പേരെ മാറ്റിത്താമസിപ്പിച്ചു. മഞ്ഞുമല വില്ലേജില്‍നിന്നും ചന്ദ്രവനം എസ്റ്റേറ്റ് ഹാളിലെ ക്യാംപിലേക്ക് 7 കുടുംബങ്ങളില്‍നിന്നായി 30 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. മഞ്ഞുമല വില്ലേജില്‍നിന്നും സെന്റ് ജോസഫ് സ്‌കൂളിലെ ക്യാംപിലേക്ക് 15 കുടുംബങ്ങളില്‍ നിന്നായി രണ്ട് മുതിര്‍ന്ന സ്ത്രീ, മൂന്ന് മുതിര്‍ന്ന പുരുഷന്‍, 14 പുരുഷന്‍മാര്‍, 16 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 42 പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.

മഞ്ഞുമല വില്ലേജില്‍നിന്നും മോഹന ഓഡിറ്റോറിയത്തിലെ ക്യാംപിലേക്ക് 10 കുടുംബങ്ങളില്‍നിന്നായി 2 മുതിര്‍ന്ന പുരുഷന്‍, 18 പുരുഷന്‍മാര്‍, 11 സ്ത്രീകള്‍ എന്നിവരടക്കം 31 പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. വാഗമണ്‍ വില്ലേജില്‍നിന്നും സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ക്യാംപിലേക്ക് 21 കുടുംബങ്ങളില്‍നിന്നായി 85 പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. പെരിയാര്‍ വില്ലേജില്‍നിന്നും സെന്റ് ജോസഫ് സ്‌കൂളിലെ ക്യാംപിലേക്ക് 8 കുടുംബങ്ങളില്‍നിന്നായി 2 മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, 12 പുരുഷന്‍മാര്‍, 6 സ്ത്രീകള്‍ എന്നിവരടക്കം 21 പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.

ഇടുക്കി താലൂക്ക്: ഉപ്പുതോട് വില്ലേജില്‍നിന്നും കരിക്കിന്‍മേട് ഗവ. എല്‍പി സ്‌കൂളിലെ ക്യാംപിലേക്ക് 2 കുടുംബങ്ങളില്‍നിന്നായി 3 പുരുഷന്‍മാര്‍, 2 സ്ത്രീകള്‍, 3 കുട്ടികള്‍ എന്നിവരടക്കം 8 പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. കൊന്നത്തടി വില്ലേജില്‍ നിന്നും ചിന്നാര്‍ അങ്കണവാടിയിലെ ക്യാംപിലേക്ക് 2 കുടുംബങ്ങളില്‍ നിന്നായി 2 പുരുഷന്‍മാര്‍, 4 സ്ത്രീകള്‍ എന്നിവരടക്കം 6 പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. വാത്തിക്കുടി വില്ലേജില്‍ നിന്നും ക്രിസ്തുരാജ ചര്‍ച്ച്‌ പാരീഷ് ഹാളിലേക്ക് 6 കുടുംബങ്ങളില്‍നിന്നായി 6 പുരുഷന്‍മാര്‍, 10 സ്ത്രീകള്‍ ഒരുകുട്ടി എന്നിവരടക്കം 17 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

കാഞ്ചിയാര്‍ വില്ലേജില്‍നിന്നും കിഴക്കേല്‍ മാട്ടുക്കട്ട അങ്കണവാടിയിലെ ക്യാംപിലേക്ക് 5 കുടുംബങ്ങളില്‍നിന്നായി 8 പുരുഷന്‍മാര്‍, 10 സ്ത്രീകള്‍ നാല് കുട്ടികള്‍ എന്നിവരടക്കം 22 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. കാഞ്ചിയാര്‍ വില്ലേജില്‍നിന്നും വെള്ളിലാങ്കണ്ടം അങ്കണവാടിയിലെ ക്യാംപിലേക്ക് 6 കുടുംബങ്ങളില്‍നിന്നായി 8 പുരുഷന്‍മാര്‍, 9 സ്ത്രീകള്‍ നാലു കുട്ടികള്‍ എന്നിവരടക്കം 21 പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.