play-sharp-fill
ക്രിസ്മസിനു കേക്കില്ല: 300 ബിഷപ്പുമാർക്ക് കത്തയച്ച് അൽഫോൺസ് കണ്ണന്താനം; എല്ലാം പറയുന്നത് മോദിയുടെ ഭരണനേട്ടങ്ങൾ

ക്രിസ്മസിനു കേക്കില്ല: 300 ബിഷപ്പുമാർക്ക് കത്തയച്ച് അൽഫോൺസ് കണ്ണന്താനം; എല്ലാം പറയുന്നത് മോദിയുടെ ഭരണനേട്ടങ്ങൾ

സ്വന്തം ലേഖകൻ

ദില്ലി: ക്രിസ്മസിന് കേക്കിനു പകരം ബിഷപ്പുമാർക്ക് കത്ത് സമ്മാനമായി അയച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ക്രിസ്മസ് കേക്കിനു പകരം മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിയെണ്ണിപറഞ്ഞാണ് ഇപ്പോൾ കണ്ണന്താനം കത്തയക്കുന്നത്. രാജ്യത്തെ 300 -ളം ബിഷപ്പുമാർക്ക് മോദി സർക്കാറിൻറെ പ്രവർത്തനം വിവരിച്ച് കണ്ണന്താനം ക്രിസ്മസ് സന്ദേശം അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ക്രിസ്മസും ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്തു വന്നതാണ് ബിഷപ്പുമാർക്ക് കത്തെഴുതാൻ കണ്ണന്താനത്തെ പ്രയരിപ്പിച്ചത്. അയക്കുന്നത് ക്രിസ്മസ് സന്ദേശമാണെങ്കിലും മോദി സർക്കാറിൻറെ വിവിധ ക്ഷേമ പദ്ധതികൾ വിവരിക്കുകയാണ് കത്തിലെ പ്രധാനകാര്യം. പാവപ്പെട്ടവർക്ക് വേണ്ടി ചെയ്യുന്ന ഏത് കാര്യവും തനിക്ക് വേണ്ടി ചെയ്യുന്നതാണെന്ന ക്രിസ്തുവിൻറെ വചനം കണ്ണന്താനം കത്തിൽ ഏടുത്തു പറയുന്നു. തുടർന്ന് അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാറാണ് മോദി സർക്കാറെന്നും കണ്ണന്താനം വാദിക്കുന്നു.’ സന്തോഷകരമായ ക്രിസ്മസ്, കർത്താവിൻറെ സമാധാനവും സന്തോഷവും നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ. മറ്റെല്ലാ കാലത്തേക്കാളും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്, മതിലുകൾ പണിയരുത്. വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ദരിദ്രർക്കുണ്ടായ ക്ഷേമപദ്ധതി എന്നിവയിൽ സഭ നടത്തിയ പ്രവർത്തനങ്ങൾ ഈയവസരത്തിൽ എടുത്തു പറയാൻ ആഗ്രഹിക്കുന്നു.ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ടൂറിസം മന്ത്രിയായി ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ ഞാനേറെ അഭിമാനിക്കുന്നു. അടിസ്ഥാന വിഭാഗങ്ങൾക്ക് വേണ്ടി മോദി സർക്കാർ ചെയ്ത കാര്യങ്ങൾ ഈയവസരത്തിൽ പറയാൻ എന്നെ അനുവദിച്ചാലും.’  ഇങ്ങനെ പോകുന്നു കണ്ണന്താനത്തിൻറെ കത്ത്. സഭയ്‌ക്കെന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ ഞാനത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് ആവശ്യമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കാമെന്ന വാഗ്ദാനവും ബിഷപ്പുമാർക്കു മുന്നിൽ വച്ചുകൊണ്ടാണ് കണ്ണന്താനത്തിൻറെ ക്രസ്മസ് സന്ദേശം അവസാനിക്കുന്നത്.രാജ്യത്തെ സാമ്പത്തിക ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് 2022 ഓടെ വീടുകൾ നൽകും. 9.5 കോടി ശുചിമുറികൾ, 5.8 കോടി പാചകവാതക കണക്ഷനുകൾ, പാവപ്പെട്ടവർക്കുള്ള 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം. പിന്നാക്ക വിഭാഗങ്ങൾക്ക് 39 കോടി ബാങ്ക് അക്കൗണ്ടുകൾ, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി, 2.63 കോടി വീടുകളിൽ സൗജന്യ വൈദ്യുതി, 12 രൂപയ്ക്ക് 2 ലക്ഷം രൂപവരെ അപകട ഇൻഷൂറൻസ്, 300 രൂപയ്ക്ക് എൽഐസി പദ്ധതി എന്നി പദ്ധതികൾ കണ്ണന്താനം കത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്.