play-sharp-fill
ലാഭത്തിൽ കേക്ക് വേണോ; ഗാന്ധിസ്‌ക്വയറിലേയ്ക്ക് ഓടിവരൂ; കൺസ്യൂമർ ഫെഡിന്റെ കിടിലൻ കേക്ക് മേള തയ്യാർ

സ്വന്തം ലേഖകൻ

കോട്ടയം: ക്രിസ്മസ് ആഘോഷിക്കാൻ ലാഭത്തിൽ കേക്ക് വേണോ.. എങ്കിൽ തിരുനക്കര ഗാന്ധിസ്‌ക്വയറിലേയ്ക്ക് ഓടിവരിക. മാർക്കറ്റ് വിലയേക്കാൾ ഏറെ കുറഞ്ഞ വിലയിൽ കേക്കുകളുമായി കൺസ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി ഗാന്ധിസ്‌ക്വയറിൽ തയ്യാറാണ്. പൊതുവിപണിയിൽ നിന്നും ആൻപത് രൂപ വരെ വില വിലക്കുറവിലാണ് കേക്കുകൾ വിൽക്കുന്നത്.

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ക്രിസ്മസ് കേക്ക് വിപണിയുടെ ഭാഗമായാണ് ഇപ്പോൾ ഗാന്ധിസ്‌ക്വയറിലും സഞ്ചരിക്കുന്ന ത്രിവേണി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 24 വരെ കേക്ക് വിപണി ഗാന്ധിസ്‌ക്വയറിൽ ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

700 ഗ്രാം തൂക്കമുള്ള കേക്കിന് വിപണിയിൽ 200 രൂപയാണ് വില. ഈ പ്ലം കേക്ക് 150 രൂപയ്ക്ക് ഗാന്ധിസ്‌ക്വയറിലെ സ്ഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറിൽ ലഭിക്കും. 350 ഗ്രാം തൂക്കമുള്ള കേക്കിനു മാർക്കറ്റിൽ 110 രൂപയാണ് വില. ഈ കേക്ക് 75 രൂപയ്ക്കാണ് ത്രിവേണിയുടെ സഞ്ചരിക്കുന്ന് മാർക്കറ്റിൽ വിൽക്കുന്നത്. പ്ലം കേക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ ത്രിവേണി തങ്ങളുടെ തന്നെ ബ്രാൻഡ് പേരിൽ വിൽപ്പന നടത്തുന്നത്.