കോട്ടയം: അമയന്നൂർ മഹാത്മാ കോളനിയിലെ മുപ്പത്തിയേഴ് കുടുംബങ്ങൾക്കും ബ്രാഞ്ച് പരിധിയിൽ ഉൾപ്പെട്ട എട്ട് വയോജനങ്ങൾക്കും സിപിഐ(എം) അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് പുതുവർഷത്തോടനുബന്ധിച്ച് കേക്ക് വിതരണം ചെയ്തു.
അമയന്നൂർ നിവാസിയും ദീർഘ നാളുകളായി അമേരിക്കയിൽ ജോലി ചെയ്യുന്ന വെളിച്ചപ്പാട്ടായ വയലിൽ അനിയൻ കുഞ്ഞാണ് ഇതിന് വേണ്ട സാമ്പത്തിക സഹായം നൽകി വരുന്നത്.
കേക്കിൻ്റെ വിതരണോദ്ഘാടനം സി.പി.ഐ (എം) അയർക്കുന്നം ഏരിയാ കമ്മറ്റിയംഗം സ പി.പി. പത്മനാഭൻ നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രാഞ്ച് സെക്രട്ടറി റെജിമോൻ ജേക്കബ് ബ്രാ ഞ്ചംഗം അനീഷ് ചേപ്പത്ത് എന്നിവർ നേതൃത്വം നൽകി. സി.പി.ഐ (എം) ചപ്പാത്ത് ബ്രാഞ്ച് എല്ലാവർഷവും ക്രിസ്മസിനോടു അനുബന്ധിച്ച് കോളനിയിൽ കേക്ക് വിതരണം നടത്താറുണ്ട്.