play-sharp-fill
കഫേ കോഫി ഡേ സ്ഥാപകൻ ബാക്കി വച്ചത് രുചിയും കുറേയേറെ കടവും: സ്ഥിദ്ധാർത്ഥയുടെ സാമ്പത്തിക ബാധ്യത 11000 കോടി രൂപ; സ്വത്ത് വിറ്റ് കട ബാധ്യത തീർക്കാൻ കുടുംബം

കഫേ കോഫി ഡേ സ്ഥാപകൻ ബാക്കി വച്ചത് രുചിയും കുറേയേറെ കടവും: സ്ഥിദ്ധാർത്ഥയുടെ സാമ്പത്തിക ബാധ്യത 11000 കോടി രൂപ; സ്വത്ത് വിറ്റ് കട ബാധ്യത തീർക്കാൻ കുടുംബം

സ്വന്തം ലേഖകൻ

ബംഗളൂരു: മംഗലാപുരത്ത് നേത്രാവതി പുഴയിൽ ചാടി ജീവനൊടുക്കിയ കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാര്‍ത്ഥ ബാക്കി വച്ചത് കാപ്പിയുടെ രുചിയും കുറേയധികം ബാധ്യതയുമെന്ന് റിപ്പോർട്ട്.  സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ നിന്നു ലഭിച്ച കണക്കുകള്‍ പ്രകാരം സിദ്ധാര്‍ത്ഥയ്ക്ക് 11,000കോടി രൂപയുടെ കടബാധ്യതയുണ്ട്. അതേസമയം കടം തീര്‍ക്കാന്‍ ഇദ്ദേഹത്തിന്റെ കുടുംബം കഫേ കോഫി ഡേ കമ്പനിയുടെ 90ഏക്കര്‍ സ്ഥലം കൈമാറി പണം സ്വരൂപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതാനായി യു.എസ് സ്ഥാപനമായ ബ്ലാക് സ്‌റ്റോണും ചര്‍ച്ചകള്‍ ആരംഭിച്ചതായി സൂചനയുണ്ട്. ഇടപാട് വിജയിച്ചാല്‍ ഏകദേശം 3000 കോടിരൂപ സമാഹരിക്കാനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

പുതിയ കണക്ക് പ്രകാരം 2019 മാര്‍ച്ച്‌ 31 ന് കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന് (സി.ഡി.ഇ.എല്‍) 6,547 കോടി രൂപയുടെ കടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആ ബാധ്യത കൂടാതെ, അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റെ നാല് സ്വകാര്യ ഹോള്‍ഡിംഗ് കമ്പനികള്‍ക്കും 2018-19 സാമ്പത്തിക വര്‍ഷം 3,522 കോടി രൂപയുടെ കുടിശ്ശികയുണ്ട്.
വി.ജി സിദ്ധാര്‍ത്ഥയുടെ സിഡിഎല്ലിന്റെ നാല് പ്രൊമോട്ടര്‍ കമ്പനികള്‍ 2014 മുതല്‍ 3, 522 കോടി രൂപയുടെ ഓഹരികള്‍ വിവിധ വായ്പക്കാര്‍ക്ക് ഈട് വച്ചിരുന്നെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.സി.ഡി.ഇ.എല്‍ സമാഹരിച്ച 1,028 കോടി രൂപ വായ്പയ്ക്ക് സിദ്ധാര്‍ത്ഥയും മറ്റ് രണ്ട് സി.ഡി.ഇ.എല്‍ ഡയറക്ടര്‍മാരും വ്യക്തിഗത ഗ്യാരന്റി നല്‍കിയിട്ടുണ്ടെന്നും കമ്പനിയുടെ 2017-18 വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സി.ഡി.എല്ലിന്റെ ഓഹരികളുടെ വില പെട്ടെന്ന് ഇടിഞ്ഞു. ഇത് സിദ്ധാര്‍ത്ഥയെ കൂടുതല്‍ അവതാളത്തിലാക്കി. കടം കൊടുത്തവര്‍ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിച്ചത് മൂലം കൂടുതല്‍ ഓഹരികള്‍ പണയം വയ്ക്കേണ്ടി വന്നു. സ്റ്റോക്ക് എക്ല്‌ചേഞ്ചില്‍ നിന്ന് ലഭിക്കുന്ന വിവരപ്രകാരം സി.ഡി.ഇ.എല്ലിന്റെ ഓഹരി വില 2018 ജനുവരി 22 ന് 374.60 കോടി രൂപയില്‍ നിന്ന് 48 ശതമാനം കുറഞ്ഞ് 2019 ജൂലായ് 29 ആകുമ്ബോഴേക്ക് 192.55 രൂപയായി. സിദ്ധാര്‍ത്ഥയും ഗ്രൂപ്പ് സ്ഥാപനങ്ങളും സി.ഡി.എല്ലില്‍ 53.93 ശതമാനം ഓഹരികള്‍ കൈവശം വച്ചിരുന്നു. എന്നാല്‍ ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം ഇതില്‍ 75 ശതമാനവും പണയം വച്ചിട്ടുണ്ട്.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അദ്ദേഹം എഴുതിയ കത്തില്‍ കമ്പനിയുടെ വര്‍ദ്ധിച്ചുവരുന്ന കട ബാധ്യതയെ നേരിടാന്‍ തനിക്കാവില്ലെന്നും ആദായനികുതി അധികൃതരുടെ കടുത്ത ഉപദ്രവം നേരിടുന്നുണ്ടെന്നും പരാമര്‍ശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group