കുടുംബശ്രീ കഫേ ഇനി സ്കൂളുകളിലേക്ക്; ജൂലൈ ആദ്യവാരം പ്രവർത്തനമാരംഭിക്കും

Spread the love

കോട്ടയം: ജില്ലയിലെ വിവിധ സ്‌കൂളുകളിൽ കുടുംബശ്രീയുടെ കഫേ ആരംഭിക്കാൻ ഒരുങ്ങുന്നു. ജൂലൈ ആദ്യ വാരത്തിലാണ് ആദ്യഘട്ട കഫേകൾ പ്രവർത്തനമാരംഭിക്കുക.

video
play-sharp-fill

ഈ കഫേകൾ വഴി വിദ്യാർത്ഥികൾക്ക് പോഷക സമ്പൂർണ്ണമായ ലഘു ഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്‌കൂൾ സ്റ്റേഷനറി സാധനങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവയും കുറഞ്ഞ നിരക്കിൽ ലഭ്യമാകും.

കുട്ടികൾ പഠന സമയത്ത് സ്‌കൂളിന് പുറത്തേക്കു പോകേണ്ടിവരുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകളും, അനാരോഗ്യകരമായ ഭക്ഷണങ്ങൾ, ലഹരി വസ്തുക്കളുമായി സമ്പർക്കം ഉണ്ടാകാനുള്ള സാധ്യത മുതലായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ വഴി കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം, പ്രഭാതഭക്ഷണം ലഭിക്കാത്ത കുട്ടികൾക്ക് സ്പോൺസർമാരുടെ സഹകരണത്തോടെ ഭക്ഷണം നൽകുന്നതിനും കഫേ സംരംഭം വഴിയൊരുക്കുന്നു.