play-sharp-fill
കേബിള്‍ ടിവി മേഖലയെ തകര്‍ക്കുന്ന കെഎസ്ഇബി നിലപാടിനെതിരെ കരിദിനാചരണവുമായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

കേബിള്‍ ടിവി മേഖലയെ തകര്‍ക്കുന്ന കെഎസ്ഇബി നിലപാടിനെതിരെ കരിദിനാചരണവുമായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

 

പൊൻകുന്നം: സിഒഎ കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെഎസ്ഇബി പൊന്‍കുന്നം ഡിവിഷണല്‍ ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രതിഷേധ സമരം കോട്ടയം ജില്ല പഞ്ചായ ത്തംഗം ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു.

 

കേബിള്‍ ടിവി മേഖലയെ തകര്‍ക്കുന്ന കെഎസ്ഇബി നിലപാടിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കരിദിനം ആചരിച്ചത്. എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും പ്രതിഷേധ സമരം നടന്നു. സിഒഎ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി പൊന്‍കുന്നം ഡിവിഷണല്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശുേഭഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ചെറുകിട കേബിള്‍ ടിവി ബ്രോഡ്്്ബാന്‍ഡ് സംരംഭകര്‍ക്കെതിരെ കെഎസ്ഇബി എടുത്തിരിക്കുന്ന നിലപാടിനെതിരെ സിഒഎ നടത്തുന്ന പ്രക്ഷോഭം ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് ശുഭേഷ് സുധാകരന്‍ പറഞ്ഞു. ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍.അതുകൊണ്ടുതന്നെ സിഒഎയുടെ സമരത്തിനൊപ്പമാണ് ജനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. കുത്തകകളെ സഹായിക്കുന്ന നിലപാടില്‍ നിന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പിന്തിരിയണമെന്നും ശുഭേഷ് സുധാകരന്‍ ആവശ്യപ്പെട്ടു.

കെഎസ്ഇബി നിലപാടിനെതിരെ പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതിനൊപ്പം സര്‍ക്കാരുമായി ചര്‍ച്ചകളും നടത്തിവരികയാണെന്ന് സിഒഎ സംസ്ഥാന ട്രഷറര്‍ പി.എസ് സിബി പറഞ്ഞു. പ്രതിഷേധ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊന്‍കുന്നം ക്യു ആര്‍ എസ് ജംഗ്ഷനില്‍ നിന്നും സിഒഎ പ്രവര്‍ത്തകരുടെ മാര്‍ച്ചോടാണ് പ്രതിഷേധ സമരത്തിന് തുടക്കമായത്.

കെഎസ്ഇബി പൊന്‍കുന്നം ഡിവിഷണല്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ സിഒഎ കോട്ടയം ജില്ലാ സെക്രട്ടറി ബി.റെജി സ്വാഗതം പറഞ്ഞു സംഘടന ജില്ലാ ട്രഷറര്‍ അനീഷ്.എന്‍ നന്ദി രേഖപ്പെടുത്തി.. സിഒഎ കോട്ടയം ജില്ലാ പ്രസിഡന്റ് ഒ.വി. വര്‍ഗീസ് ,കോട്ടയം ജില്ലയിലെ വിവിധ മേഖലാ കമ്മിറ്റി ഭാരവാഹികള്‍, കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ കെഎസ്ഇബിക്കെതിരായ പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുത്തു