ജോലിക്കിടെ ഏണിയിൽ നിന്നും തെറിച്ച് വീണ് കേബിൾ ടി.വി ജീവനക്കാരൻ മരിച്ചു; സംഭവം കറുകച്ചാലിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കറുകച്ചാൽ: ജോലിയ്ക്കിടെ ഏണിയിൽ നിന്നും തെറിച്ചു വീണ കേബിൾ ടിവി ജീവനക്കാരന് ദാരുണാന്ത്യം.

കറുകച്ചാലിലെ കേബിൾ ടിവി നെറ്റ് വർക്ക് ജീവനക്കാരൻ കറുകച്ചാൽ ബംഗ്ലാംകുന്നിൽ പുത്തൻപുരയ്ക്കൽ രാജേഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കറുകച്ചാൽ ചിറയ്ക്കൽ മക്കൊള്ളികവലയിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിയ്ക്കായി പോസ്റ്റിൽ ഏണി ചാരിവച്ച് ഇദ്ദേഹം കയറി നിൽക്കുകയായിരുന്നു. ഇതിനിടെ ഏണി പോസ്റ്റിൽ നിന്നും തെന്നിമറിയുകയായിരുന്നു. ഏണിയിൽ നിന്നും തലയിടിച്ച് റോഡിൽ വീണ ഇദ്ദേഹത്തിന് ഉടൻ ബോധം നഷ്ടമായി. തുടർന്നു, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും ഇദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.