
തൃശൂർ: വമ്പിച്ച ഭൂരിപക്ഷത്തോടെ ചരിത്ര വിജയം നേടി ശക്തന്റെ മണ്ണിൽ തമര വിരിയിച്ച സുരേഷ് ഗോപി കേന്ദ്രത്തിൽ സീറ്റുറപ്പിക്കുമോ എന്നാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. കേന്ദ്രമന്ത്രിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തന്നാൽ സ്വീകരിക്കും എന്ന മറുപടിയാണ് താരം നൽകിയത്.
എന്നാൽ, സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ഉറപ്പിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.മൂന്നാം മോദി സർക്കാരിന്റെ അദ്യ സത്യപ്രതിജ്ഞയില്‍ തന്നെ സുരേഷ് ഗോപി മന്ത്രിയാകും എന്നാണ് പുതിയ വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ എത്താൻ ആവശ്യപ്പെട്ടതായി തൃശൂർ എംപി സുരേഷ് ഗോപി പറഞ്ഞു.
വൈകീട്ട് ആറ് മണിക്ക് മുമ്പായാണ് എത്താൻ പറഞ്ഞിരിക്കുന്നത്. എന്നാല്‍ തനിക്ക് ലഭ്യമായ വിമാനം അവിടെ 6.55നാണ് എത്തുകയെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് തന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും അവർ പറയുന്നത് അനുസരിക്കുമെന്നും സുരേഷ് ഗോപി തൃശൂരില്‍ വ്യക്തമാക്കി. കൊച്ചിയില്‍ നിന്ന് മൂന്ന് മണിക്ക് സുരേഷ് ഗോപി ഡല്‍ഹിക്ക് പുറപ്പെടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തില്‍ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകള്‍. ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും. നേരത്തെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോള്‍ കേരളത്തിലെ നേട്ടം മോദി എടുത്തു പറഞ്ഞിരുന്നു.
ഇതോടെ തന്നെ സുരേഷ് ഗോപിയോട് മോദിക്കുള്ള താല്‍പ്പര്യവും വ്യക്തമായി. തൃശൂരിനൊരു കേന്ദ്രമന്ത്രി പദമെന്ന മുദ്രാവാക്യം ബിജെപിയും ചർച്ചയാക്കിയിരുന്നു. എന്നാല്‍ തനിക്ക് കേന്ദ്രമന്ത്രിയാകാൻ ആദ്യ രണ്ടു കൊല്ലവും താല്‍പ്പര്യമില്ലെന്ന് സുരേഷ് ഗോപി നേരത്തെ പ്രതികരിച്ചിരുന്നു. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ആദ്യമായാണ് സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറക്കുന്നത്.
അതിനാല്‍ പുതിയ മന്ത്രിസഭയില്‍ സുരേഷ്‌ഗോപിയെ കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യത ഏറെയാണ്. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോക്നാഥ് ബഹ്റയുമായി സംസാരിക്കുന്ന കാര്യമാണ്. അതിന് മുമ്പ് മുഹമ്മദ് ഹനീഷുമായി സംസാരിച്ചിരുന്നു. അതുകൊണ്ടാണ് അന്ന് അദ്ദേഹം തന്നെ അമ്പാസിഡറാക്കാൻ നോക്കിയത്.
അപ്പോള്‍, ഇവിടുത്തെ ചില ആള്‍ക്കാർ അത് ചാണകമാകുമെന്ന് പറഞ്ഞു. ഇനി ഇപ്പോ പാർലമെന്റില്‍ അവർ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പരിഹസിച്ചു. തൃശൂർ പൂരത്തിന്റെ നടത്തിപ്പില്‍ പുതിയ മാറ്റം കൊണ്ടുവരും. കമ്മീഷണറെയും കളക്ടറേയും ഒരുതരത്തിലും മാറ്റൻ നിങ്ങള്‍ അനുവദിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
പൂരനടത്തിപ്പിലെ മാറ്റം സംബന്ധിച്ച് ഇന്നലെ കളക്ടറുമായി സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു. തൃശൂരുകാർ എന്നെ തെരഞ്ഞെടുത്താല്‍ തൃശൂരില്‍ ഒതുങ്ങി നില്‍ക്കില്ലെന്ന് താൻ നേരത്തെ പറഞ്ഞതാണ്. കേരളത്തിന് വേണ്ടിയും തമിഴ്‌നാടിന് വേണ്ടിയുമുള്ള എംപിയായി താൻ പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.