ഇലക്കറികള്‍ക്കിടയിലെ ‘സൂപ്പര്‍ ഹീറോ ‘; ഭക്ഷണത്തിൽ കാബേജ് ഉൾപ്പെടുത്തുന്നത് ക്യാൻസർ പ്രതിരോധ ശേഷി കൂട്ടും
ഇലക്കറികള്‍ക്കിടയിലെ ‘സൂപ്പര്‍ ഹീറോ’ കാബേജ്; ഹൃദയ സംരക്ഷണം മുതല്‍ ക്യാന്‍സര്‍ പ്രതിരോധിക്കാൻ വരെ ശേഷി ഉള്ളവൻ;
ആഹാരത്തില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ചും ഇലക്കറികള്‍. പോഷകങ്ങളാലും ആന്‍റി ഓക്സിഡന്‍റുകളാലും സമൃദ്ധമാണ് ഇലക്കറികള്‍. അവയ്ക്കിടയില്‍ ഒരു പ്രമുഖനാണ് നമ്മുടെ കാബേജ്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ കാബേജിനെ ഇലക്കറികളിലെ സൂപ്പര്‍ ഹീറോ എന്നാണ് വിശേഷിപ്പിക്കുന്നത്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാല്‍സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ, കലോറി വളരെ കുറഞ്ഞ കാബേജ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ കാബേജ് കഴിക്കുന്നത് ദഹനത്തിനും വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൃദയത്തിന്‍റെ ആരോഗ്യത്തിനും കാബേജ് കഴിക്കുന്നത് നല്ലതാണ്. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. കാബേജില്‍ അടങ്ങിയ പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ, കാബേജില്‍ അടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ ഫ്രീറാഡിക്കലുകളെ അകറ്റി ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.