video
play-sharp-fill

പൗരത്വ ഭേദഗതി ; കൂട്ടായ പ്രക്ഷോഭം രാജ്യത്ത് വലിയ മാറ്റം സൃഷ്ടിച്ചു : പി.കെ കുഞ്ഞാലിക്കുട്ടി

പൗരത്വ ഭേദഗതി ; കൂട്ടായ പ്രക്ഷോഭം രാജ്യത്ത് വലിയ മാറ്റം സൃഷ്ടിച്ചു : പി.കെ കുഞ്ഞാലിക്കുട്ടി

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് കേരളം ഒറ്റക്കെട്ടായി എതിരാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട കൂട്ടായ പ്രക്ഷോഭത്തിൻറെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം സംസാരിച്ച ഭാഷയിലല്ല കേന്ദ്രസർക്കാർ ഇപ്പോൾ പ്രതികരിക്കുന്നത്. കേരളത്തിൻറെ ഒറ്റക്കെട്ടായ പ്രതിഷേധം വലിയ മാറ്റമാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീംകോടതിയിലെ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരണമെന്ന അഭിപ്രായവും സർവകക്ഷി യോഗത്തിൽ ഉയർന്നു വന്നിരുന്നു. അക്കാര്യം ആലോചിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.