
പൗരത്വ ഭേദഗതി നിയമം : 130 ഹർജികൾ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും ; കേരള സർക്കാർ നൽകിയ സ്യൂട്ട് ഹർജി പരിഗണിക്കില്ല
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമനം ചെയ്തുള്ള 130ലധികം ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. സുപ്രീം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ പരിഗണിക്കുക. പൗരത്വ നിയമത്തിനെതരേ വിവിധ ഹൈക്കോടതികളിലെ ഹർജികൾ സുപ്രീംകോടതിയലേക്ക് മാറ്റണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യവും ഇതേ ബെഞ്ചിന്റെ പരിഗണനയിൽ വരുന്നുണ്ട്.
സി.എ.എയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്ര സർക്കാരനോട് വിശദീകരണം ആവശ്യപ്പെട്ട് ഡിസംബർ പതിനെട്ടിന് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ വിരുദ്ധവും മത വവേചനം പ്രോത്സാഹിപ്പിക്കുന്നതുമാണ് പൗരത്വ നിയമ ഭേദഗതിയെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്. പാകിസ്താനിലെ അഹ്മദിയാ വിഭാഗം, മ്യാൻമറിലെ റോഹിംഗ്യകൾ ശ്രീലങ്കയിലെ തമിഴർ തുടങ്ങിയ വിഭാഗങ്ങളേയും നിയമത്തിൽ നിന്ന് മാറ്റി നിർത്തിയതും ഹർജിയിലുണ്ട്. എന്നാൽ, ഭരണഘടനയുടെ 131ാം അനുച്ഛേദപ്രകാരം കേരള സർക്കാർ ഫയൽ ചെയ്ത സ്യൂട്ട് ബുധനാഴ്ച പരിഗണനയ്ക്കു വരില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
