video
play-sharp-fill

പൗരത്വ നിയമം വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ആര് ? ചോദ്യംചെയ്ത എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം

പൗരത്വ നിയമം വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ആര് ? ചോദ്യംചെയ്ത എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: പൗരത്വ നിയമം വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ആരെന്ന് ചോദിച്ച പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. എലത്തൂർ സ്റ്റേഷനിലെ പൊലീസുകാരനെതിരെയാണ് പരാതിയുമായി സിപിഎം രംഗത്തെത്തിയത്.

കോഴിക്കോട് ബീച്ചിലാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലി മുന്നോടിയായി പ്രചാരണം നടത്തിയരുന്ന വാഹനം പൊലീസ് തടഞ്ഞുവച്ചെന്നും മുഖ്യമന്ത്രിയെ അധിക്ഷേപിക്കും വിധം സംസാരിച്ചെന്നുമാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ നിയമം വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ആരെന്ന് പൊലീസുകാരൻ ചോദിച്ചെന്നാണ് സിപിഎം പരാതി നൽകിയിട്ടുള്ളത്. പോലീസുകാരൻ ആരെന്ന് കണ്ടെത്തി ശക്തമായി നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.

ഇത്തരം പ്രവണതകൾ വച്ച് പൊറുപ്പിക്കാൻ കഴിയുന്നതല്ല. ശക്തമായ നടപടി ഉടൻ ഉണ്ടായില്ലെങ്കിൽ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികൾ സിപിഎം മുൻകയ്യെടുത്ത് സംഘടപിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു.