ഇന്ത്യയിൽ നിന്നും പുറത്താക്കുന്ന മുസ്ലീമുകളെ പാക്കിസ്ഥാൻ സ്വീകരിക്കണം , പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളെ ഇന്ത്യയും : വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് വിക്രം സെയ്‌നി

Spread the love

സ്വന്തം ലേഖകൻ

ലഖ്‌നോ: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യത്ത് ആകമാനം പ്രതിഷേധങ്ങൾ അലയടിക്കുമ്പോൾ വിവാദ പരാമർശമവുമായി ബി.ജെ.പി എം.എൽ.എ വിക്രം സെയ്‌നി രംഗത്ത്. ഇന്ത്യ സി.എ.എ നടപ്പാക്കിയപോലെ പാകിസ്താനും നിയമനിർമാണം നടപ്പാക്കണമെന്ന് വിക്രം സെയ്‌നി പറഞ്ഞു.

ഇന്ത്യയിൽ നിന്ന് പുറത്തുപോകുന്ന മുസ്‌ലിംകൾക്ക് പൗരത്വം നൽകാൻ പാകിസ്താൻ തയ്യാറാകണം. അതുപോലെ തന്നെ പാകിസ്ഥാനിൽ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളെ ഇന്ത്യ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group