പെരുമാറ്റച്ചട്ടലംഘനം: സി വിജില്‍ ആപ്പിലൂടെ ലഭിച്ചത് 162 പരാതികള്‍; മുഴുവന്‍ പരാതികളിലും നടപടികള്‍ സ്വീകരിച്ചു

Spread the love

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സി വിജില്‍ മൊബൈല്‍ ആപ്പ് വഴി ശനിയാഴ്ച വൈകുന്നേരം അഞ്ചു വരെ ലഭിച്ചത് 162 പരാതികള്‍.

video
play-sharp-fill

മുഴുവന്‍ പരാതികളിലും തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ശനിയാഴ്ച മാത്രം 84 പരാതികളാണ് ലഭിച്ചത്. തുടര്‍ നടപടികള്‍ സ്വീകരിക്കാനെടുത്ത ശരാശരി സമയം 26.31 മിനിറ്റാണ്.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട ഏതു വിവരവും ഈ സംവിധാനത്തിലൂടെ അറിയിക്കാം.
പ്ലേ സ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും നല്‍കാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കളക്ട്രേറ്റില്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് സ്വന്തം പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയും അല്ലാതെയും വിവരം നല്‍കാം.

ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളില്‍ പരാതിപ്പെടണം. ഫോണില്‍ നേരത്തേ ശേഖരിച്ചിട്ടുള്ള വീഡിയോകളും ഫോട്ടോകളും സി വിജിലില്‍ അപ് ലോഡ് ചെയ്യാനാവില്ല. പരാതികള്‍ ഉടന്‍തന്നെ നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറും.

ഫ്‌ളയിംഗ് സ്‌ക്വാഡ്, ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവയാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. സി വിജില്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് പരാതിയുടെ ലൊക്കേഷന്‍ കണ്ടെത്തുക.
പരാതി സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യാനും കഴിയും.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്- https://play.google.com/store/apps/details?id=in.nic.eci.cvigil. സി വിജില്‍ മോണിട്ടറിംഗ് സെല്ലിലെ ഫോണ്‍ നമ്പര്‍- 0481 2921088.