
ഇടുക്കി: കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തെ എതിർത്തത് റോഷി അഗസ്റ്റിൻ എന്ന് സ്ഥിരീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്.
ശരിയായ നിലപാടെടുക്കാൻ റോഷിക്ക് പിൻബലം നല്കാനായെന്ന് എന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി കമ്മിറ്റിയില്‍ നടത്തിയ പ്രസംഗത്തിൻ്റെ ശബ്ദരേഖ പുറത്ത്. ഇത് രാഷ്ട്രീയനേട്ടമാണെന്നും സി.വി വർഗീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ റോഷിയെ ഏതുവിധേനയും വിജയിപ്പിക്കണമെന്ന വികാരത്തിലേക്ക് സഖാക്കളെത്തി. അങ്ങനെ എത്താത്ത ചിലരുണ്ടെന്നും അവരെ പിന്നീട് കാണാം എന്നും ശബ്ദരേഖയില്‍ പറയുന്നു.
കേരളാ കോണ്‍ഗ്രസ് മുന്നണി മാറുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വേണ്ടെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. മുന്നണി മാറ്റ ചർച്ചകള്‍ മുന്നണിക്ക് ഉള്ളില്‍ പാർട്ടിയെ സംശയ നിഴലിലാക്കിയെന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു.



