
കണ്ണൂർ: ആർഎസ്‌എസ് നേതാവ് സി. സദാനന്ദനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.
സിപിഎം പ്രവർത്തകരായ എട്ടു പ്രതികളാണ് കോടതിയില്‍ കീഴടങ്ങിയത്. കെ.കെ. ശൈലജ എംഎല്‍എ അടക്കമുള്ളവരെത്തി പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സി. സദാനന്ദനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മുപ്പത് വർഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെയാണ് സിപിഎം പ്രവർത്തകരായ പ്രതികള്‍ കോടതിയില്‍ ഹാജരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎമ്മുകാരായ എട്ടു പ്രതികളെയാണ് വിചാരണ കോടതി നേരത്തെ ശിക്ഷിച്ചത്. എന്നാല്‍, ശിക്ഷാവിധിക്കെതിരെ മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലായിരുന്നു പ്രതികള്‍.
ഏഴുവർഷത്തെ തടവാണ് വിധിച്ചിരുന്നത്. പ്രതികളെ ഇന്ന് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റും.