
ദില്ലി: രാജ്യസഭ എംപിയായി സി സദാനന്ദൻ സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലാണ് സി സദാനന്ദൻ സത്യവാചകം ചൊല്ലിയത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍ അദ്ദേഹത്തെ സേവനങ്ങളെ പ്രശംസിച്ചു.
അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായ സി സദാനന്ദന്‍റെ രണ്ട് കാലുകളും നഷ്ടപ്പെട്ടതടക്കം അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. സാമൂഹ്യ സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും അദ്ദേഹം പ്രചോദനമാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിന ശേഷം ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന്‍റെ ചേംബറിലെത്തി സി സദാനന്ദൻ നന്ദി അറിയിച്ചു.