സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു .

Spread the love

മലപ്പുറം :  എഴുത്തുകാരനും മലയാള സിനിമ സംവിധായകനുമായ  സി രാധാകൃഷ്ണൻ കേന്ദ്ര സാഹിത്യ അക്കാദമി  അംഗത്വം രാജിവച്ചു. രാജിയുടെ കാരണമായ അദ്ദേഹം പറയുന്നത് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നതിനായി കേന്ദ്രമന്ത്രി എത്തുന്നതിനെ കുറിച്ചാണ്.

video
play-sharp-fill

ഉദ്ഘാടനം ചെയ്യുന്നതിനായി എത്തുന്നത് സാഹിത്യമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്നാണ് അദ്ദേഹം തന്റെ രാജ്യക്കത്തിൽ പറയുന്നത്. രാജിക്കത്ത് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിക്ക് അദ്ദേഹം അയച്ചു.

അദ്ദേഹത്തിൻറെതായി 120 ഓളം സാഹിത്യ രചനകൾ ഉണ്ട്.കേരള സാഹിത്യ അക്കാദമി അവാർഡ് ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,വയലാർ അവാർഡ് തുടങ്ങി ഒട്ടനവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group