‘തൃശ്ശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കും’, ശോഭാ സുരേന്ദ്രനുമായി ഭിന്നതയില്ലെന്നും ഉപതിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ടെന്നും ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ

Spread the love

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍   പറഞ്ഞു.തൃശൂർ പോലെ പാലക്കാട്‌ ഇങ്ങ് എടുത്തിരിക്കും.

ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല.യുവമോർച്ചയിൽ തുടങ്ങി  ഒപ്പം പ്രവർത്തിച്ചയാളാണ് ശോഭ. പാര്‍ട്ടി നിശ്ചയിക്കുന്നതനുസരിച്ച് അവര്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.

കൺവെൻഷനിൽ ശോഭയുടെ പ്രസംഗത്തിന് ശേഷം ആളുകൾ ഇറങ്ങിപ്പോയതല്ല.ഏത് കൺവെൻഷനിലാണ് ആളുകൾ മുഴുവൻ സമയം ഇരുന്നിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

UDF കൺവെൻഷൻ നടത്തിയത് അതിർത്തി കടന്ന് മലമ്പുഴ മണ്ഡലത്തിലാണ്.പാലക്കാട്‌ മണ്ഡലം പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് അറിയില്ല.പാലക്കാട്‌ UDF ന് ആളില്ലാത്തത് കൊണ്ട് മലമ്പുഴയിൽ പോയി കൺവെൻഷൻ നടത്തി.പാലക്കാട്‌ സിപിഎം വോട്ടുകൾ യുഡിഎഫിന് ലഭിച്ചു എന്ന് കോൺഗ്രസിൽ നിന്ന് വന്ന സരിൻ പോലും സമ്മതിച്ചു.ബിജെപിക്ക് കൽപ്പാത്തിയിൽ പൂരം ചർച്ച ചെയ്യേണ്ട കാര്യമില്ല.കൽപ്പാത്തിയിലെ വോട്ടുകൾ ബിജെപിയുടേത് എന്നും സി. കൃഷ്ണകുമാർ  പറഞ്ഞു