ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പീഡന ആരോപണവുമായി യുവതി രംഗത്ത്; രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കി

Spread the love

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരേ പീഡന ആരോപണവുമായി യുവതി രംഗത്ത്. പീഡനത്തിന് ഇരയായെന്ന് കാണിച്ച്‌ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് യുവതി പരാതി നല്‍കി.നേതാക്കളെ നേരിട്ട് കണ്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് പാലക്കാട് സ്വദേശിനിയായ യുവതി പറയുന്നു. അതേസമയം സ്വത്ത് തർക്കത്തിന്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്നാണ് കൃഷ്ണകുമാറിന്റെ മറുപടി.

കഴിഞ്ഞ ദിവസമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയച്ചത്. കൃഷ്ണകുമാർ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബിജെപിയുടെ ഉന്നത നേതാക്കള്‍ മുൻപാകെയും ആർഎസ്‌എസ് കാര്യാലയത്തിലെത്തിയും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖറിന് പരാതി അയച്ചതെന്നും യുവതി വ്യക്തമാക്കി.

നിലവില്‍ രാജീവ് ചന്ദ്രശേഖർ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച്‌ അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചു. അതേസമയം ഇത് തനിക്കെതിരേ കുറച്ചുനാള്‍ മുൻപ് വന്ന പരാതിയാണെന്നും അത് സ്വത്ത് തർക്കത്തിന്റെ ഭാഗമായി വന്നതാണെന്നും സി കൃഷ്ണകുമാർ   പ്രതികരിച്ചു. ഈ വിഷയത്തില്‍ താൻ കുറ്റക്കാരനല്ലെന്ന് കാണിച്ച്‌ 2023-ല്‍ കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group