
ബാംഗ്ലൂർ: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അസ്വാഭാവിക മരണത്തില്‍ അന്വേഷണം നടത്തുന്ന കർണാടക പോലീസിന്റെ പ്രത്യേക സംഘം ഇന്ന് കൊച്ചിയിലെത്തും.
കമ്പനിയുടെ കേരളത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്തുന്നതിനാണ് ഈ സന്ദർശനം. കൊച്ചിയിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിനൊപ്പം നിക്ഷേപകരുടെയും റോയിയുടെ സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.
കേരളത്തിലെ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ടി.ജെ. ജോസഫിന്റെ മൊഴി നേരത്തെ ബംഗളൂരുവില്‍ വെച്ച് പോലീസ് എടുത്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞയാഴ്ച ബംഗളൂരുവിലെ കോർപ്പറേറ്റ് ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെയാണ് സി.ജെ. റോയ് വെടിയേറ്റ് മരിച്ചത്.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു.
റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. പരിശോധനയ്ക്കിടെ കേന്ദ്ര ഏജൻസികള്‍ പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗരവകരമാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
പോസ്റ്റ്‌മോർട്ടത്തില്‍ റോയിയുടെ ശരീരത്തില്‍ നിന്ന് 6.35 മില്ലിമീറ്റർ വലിപ്പമുള്ള വെടിയുണ്ട കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.



