
കോട്ടയം: നഗരമധ്യത്തിൽ ജില്ലാ ആശുപത്രിയ്ക്ക് സമീപം കാൻഅഷ്വർ എന്ന സ്ഥാപനത്തിൻ്റെ പേരിൽ കാനഡയിലും, യൂറോപ്യൻ രാജ്യങ്ങളിലുമടക്കം
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പത്തനംതിട്ട സ്വദേശിയായ യുവതിയ്ക്ക് പിന്നാലെ മുൻ തോപ്പുംപടി സി ഐ യും അറസ്റ്റിൽ.
തോപ്പുംപടി സ്റ്റേഷനിലെ മുൻ സി ഐ യും ചങ്ങനാശേരി സ്വദേശിയുമായ സഞ്ജയ്നെയാണ് കോട്ടയം വെസ്റ്റ് എസ്എച്ച്ഒ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് കാൻഅഷ്വർ സ്ഥാപനത്തിൻ്റെ ഉടമ പ്രീതി മാത്യുവിനെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
കാൻഅഷ്വറിൽ വിദേശ ജോലി ആഗ്രഹിച്ച് ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവർ നിരവധിയുണ്ട്. ഇവർക്ക് ജോലി ലഭിക്കാതെ വരികയും പണം തിരികെ ചോദിച്ചപ്പോൾ സഞജയ്നെ ഉപയോഗിച്ച് വിരട്ടുകയുമായിരുന്നു.
പണം നഷ്ടപ്പെട്ട നിരവധി പരാതികളാണ് കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കർണ്ണാടകയിലെ കുടകിൽ ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരം കിട്ടിയ വെസ്റ്റ് പൊലിസ് കുടകിലെത്തി വീട് വളഞ്ഞു. അപകടം മനസിലാക്കിയ സഞ്ജയ് ഇറങ്ങിയോടി. തുടർന്ന് ഇന്നാണ് സഞ്ജയ്നെ അറസ്റ്റ് ചെയ്യുന്നത്. സിഐ സഞ്ജയ് ചങ്ങനാശ്ശേരിയിലെ വീട്ടിൽ നിന്നും ഒരു മാസം മുൻപ് മുങ്ങിയത് കുംഭമേളയ്ക്ക് പോകാനെന്ന് പറഞ്ഞാണ്.
ഇരുവരും തമ്മിലുള്ള വഴിവിട്ട ബന്ധം തുടങ്ങുന്നത് സഞ്ജയ് മല്ലപ്പള്ളി സി ഐ ആയിരിക്കേയാണ്.
തോപ്പുംപടി സി ഐ ആയി ജോലി ചെയ്യവേ കള്ളടിച്ച് അലമ്പുണ്ടാക്കിയതിന് നിലവിൽ സസ്പെൻഷനിൽ കഴിയുകയാണ് സഞ്ജയ്.



