
സ്വന്തം ലേഖകൻ
കോട്ടയം: ഞെട്ടലോടെയാണ് മാധ്യമ ലോകം ട്വന്റിഫോര്‍ കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ സി.ജി ദില്‍ജിത്തിന്റെ മരണവാര്‍ത്ത ഉള്‍ക്കൊണ്ടത്.
എന്നാലിപ്പോൾ മരണം ആത്മഹത്യ ആണെന്നാണ് പൊലീസിൻ്റെ നിഗമനം. ഉറക്ക ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യ. ഗുളികയുടെ കുപ്പിയും മറ്റും പൊലീസിന് കിട്ടിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പൊന്നും ദില്‍ജിത്തിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയില്ലെന്നും പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
32 വയസായിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ജോലി സ്ഥലത്തെ പ്രശ്നങ്ങളെ കുറിച്ച് വിരമൊന്നും ഇല്ലെന്നും വിശദീകരിച്ചു.
തലയോലപ്പറമ്ബ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായി 1990 മാര്‍ച്ച് 21ന് ജനനം. തലയോലപ്പറമ്ബ് ഗവണ്മെന്റ് സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഏറ്റുമാനൂരപ്പന് കോളജില്‍ ബിരുദ പഠനം.
കോട്ടയം പ്രസ്ക്ലബിലാണ് മാധ്യമപഠനം പൂര്‍ത്തിയാക്കിയത്. മംഗളത്തിലായിരുന്നു തുടക്കം. 2014 മുതല്‍ കൈരളി ടിവി റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച സി.ജി. ദില്‍ജിത്ത് 2018ലാണ് ട്വന്റിഫോറിലെത്തിയത്.
സ്നേഹത്തോടെ എല്ലാവരോടും ഇടപെടുന്ന വ്യക്തിയായിരുന്നു ദില്‍ജിത്ത്. പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ എല്ലാം വലിയ സുഹൃത്ത് ബന്ധവുമുണ്ടായിരുന്നു.
ട്വന്റിഫോറിന്റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു. വ്യത്യസ്തമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ദൃശ്യമാധ്യമ രംഗത്ത് ദില്‍ജിത്ത് ശ്രദ്ധേയനായിരുന്നു.
പത്ത് മാസം മുമ്ബായിരുന്നു ദില്‍ജിത്തിന്റെ വിവാഹം. അതിന് ശേഷം ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ കതകു തുറന്ന ദില്‍ജിത്തിന്റെ അച്ഛനാണ് മരണം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് അമ്മാവനെത്തി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്തു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിശദമായ മൊഴിയും എടുക്കും. ഭാര്യ പ്രസീത.
പ്രതിപക്ഷ നേതാവ് അനുശോചിച്ചു
ട്വന്റിഫോര്‍ ന്യൂസ് ചീഫ് റിപ്പോര്‍ട്ടറും യുവ മാധ്യമ പ്രവര്‍ത്തകനുമായ സി.ജി ദില്‍ജിത്തിന്റെ അപ്രതീക്ഷിത നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു.
ജനപക്ഷത്ത് നിന്നുകൊണ്ട് നിരവധി വാര്‍ത്തകള്‍ പൊതുശ്രദ്ധയിലെത്തിക്കാന്‍ ചുരുങ്ങിയ കാലംകൊണ്ട് ദില്‍ജിത്തിന് സാധിച്ചിട്ടുണ്ട്. സൗമ്യമായ പെരുമാറ്റത്തിലൂടെ സഹപ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരനായിരുന്ന ദില്‍ജിത്തിന്റെ വിയോഗം മാധ്യമ മേഖലയ്ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു.
സ്പീക്കര്‍ അനുശോചിച്ചു.
ട്വന്റിഫോര്‍ ന്യൂസിന്റെ ചീഫ് റിപ്പോര്‍ട്ടര്‍ സി.ജി ദില്‍ജിത്തിന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ധാരാളം വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മികവു കാണിച്ച ഒരു ഒരു മാധ്യമ പ്രവര്‍ത്തകനെയാണ് നമുക്ക് നഷ്ടമായത്. സൗമ്യനായ ദില്‍ജിത്തിന്റെ പെരുമാറ്റം എടുത്തു പറയേണ്ട ഒന്നാണ്. ദില്‍ജിത്തിന്റെ കുടുംബാംഗങ്ങളുടേയും മാധ്യമ പ്രവര്‍ത്തകരുടേയും ദുഃഖത്തില്‍ സ്പീക്കറും പങ്കു ചേര്‍ന്നു.
ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി
മാധ്യമ മേഖലയിലെ ഉള്ളുതുറന്ന് ചിരിക്കുന്ന മുഖങ്ങളില്‍ ഒന്നായിരുന്നു ദില്‍ജിത്. വാര്‍ത്താമേഖലയിലെ വെല്ലുവിളികള്‍ പുഞ്ചിരിയോടെ നേരിട്ട മാധ്യമ പ്രവര്ത്തകന്. സോഷ്യല്‍ മീഡിയയിലെ ന്യൂസ് ഫീഡുകളില്‍ ദില്‍ജിത് ഓര്‍മകള്‍ നിറയുകയാണ്. മാധ്യമ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് ദില്‍ജിത് എത്ര പ്രിയപ്പെട്ടവന് ആണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിക്കുന്നു. വാര്‍ത്തയിലും ജീവിതത്തിലും സൗമ്യതയും സത്യസന്ധതയും പുലര്‍ത്തിയ ദില്‍ജിത്തിന് ആദരാഞ്ജലികള്‍..
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.



