video
play-sharp-fill
ഇന്ത്യയിൽ ആദ്യമായി എയർബസ് എച്ച് 145’സ്വന്തമാക്കി ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ. ബി.രവി പിള്ള

ഇന്ത്യയിൽ ആദ്യമായി എയർബസ് എച്ച് 145’സ്വന്തമാക്കി ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ. ബി.രവി പിള്ള

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നായ ‘എയർബസ് എച്ച് 145’ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ. ബി.രവി പിള്ള.
100 കോടിയോളം രൂപ മുടക്കിയാണ് വിമാനം വാങ്ങിയത്. എയർബസ് നിർമിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്.

ഇന്നലെ റാവിസ് കോവളം മുതൽ റാവിസ് അഷ്ടമുടി വരെ നടന്ന ഉദ്ഘാടന യാത്രയിൽ ആർപി ഗ്രൂപ്പ് വൈസ് ചെയർമാൻ ഗണേഷ് രവിപിള്ള പങ്കെടുത്തു‌. മലബാർ, അഷ്ടമുടിക്കായൽ, അറബിക്കടൽ എന്നിവയുടെ സൗന്ദര്യവും രുചിഭേദങ്ങളും ഒറ്റ ദിവസം കൊണ്ട് ആസ്വദിക്കാനാകുന്ന ആഡംബര ടൂർ പദ്ധതികളാണ് ഗ്രൂപ്പിന്റെ മനസ്സിലുള്ളതെന്ന് റാവിസ് ഹോട്ടൽസ് ബിസിനസ് ഡവലപ്മെന്റ് ഡപ്യൂട്ടി ജനറൽ മാനേജർ എം.എസ്.ശരത് പറഞ്ഞു.

കോഴിക്കോട്ടെ ഹോട്ടൽ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളിൽ ഹെലിപാഡുകളുണ്ട്. പൈലറ്റിനെ കൂടാതെ 7 പേർക്ക് ഇതിൽ യാത്ര ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടൽ നിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പൊങ്ങാനും എച്ച്145നു സാധിക്കും.

കോപ്റ്റർ അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ‘എനർജി അബ്സോർബിങ്’ സീറ്റുകളാണു മറ്റൊരു പ്രത്യേകത. കോപ്റ്റർ അപകടങ്ങളിലെ പ്രധാന വില്ലനായ ഇന്ധന ചോർച്ചയുടെ സാധ്യതയും കുറവ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ വാർത്താവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും ഉണ്ട്.