ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസില്‍ വീണ്ടും അപകടം; നിര്‍ത്തിയിട്ടിരുന്ന കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ച്‌ അപകടം; അമിത വേ​ഗതയിലെത്തി ഇടിച്ച കാര്‍ റോഡരികിലെ ഓടയിലേക്ക് ഇടിച്ചിറങ്ങി

Spread the love

ഏറ്റുമാനൂര്‍: നിര്‍ത്തിയിട്ടിരുന്ന കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ച്‌ അപകടം. കോതനല്ലൂര്‍ സ്വദേശി ദിലീഷിന്റെ കാറാണ് നിർത്തിയിട്ടിരുന്നത്, അതിലേക്ക് പുറകില്‍ നിന്ന് അമിതവേ​ഗതയിലെത്തിയ പള്ളിക്കത്തോട് സ്വദേശിയുടെ കാര്‍ ഇടിക്കുകയായിരുന്നു.

video
play-sharp-fill

ബൈപ്പാസ് റോഡില്‍ പാറകണ്ടം ജംഗ്ഷനിലുള്ള തന്റെ പച്ചക്കറി കടയിലേക്ക് വരുന്ന വഴിക്കാണ് ദിലീഷിന്റെ കാര്‍ അപകടത്തില്‍പെട്ടത്.

ബൈപ്പാസ് റോഡില്‍ കാര്‍ നിറുത്തിയ ശേഷം ഫോണ്‍ വിളിക്കുന്നതിനിടയില്‍ പുറകില്‍ നിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു. അമിത വേ​ഗതയിലെത്തി ഇടിച്ച കാര്‍ റോഡരികിലെ ഓടയിലേക്ക് ഇടിച്ചിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ആര്‍ക്കും പരിക്ക് ഇല്ല. അപകടത്തില്‍പ്പെട്ട ദിലീഷിന്റെ കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു